rrr-nears-1000-crores-at-box-office-team-celebrates-in-mumbai
രാജമൗലിയുടെ മെഗാ ബജറ്റ് ചിത്രമായ ആർആർആർ വൻ വിജയമാണ് നേടിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രം മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ടിരിക്കുകയാണ്. വാരാന്ത്യ കളക്ഷനിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായതോടെ ലോകമെമ്പാടുനിന്നുമായി ചിത്രം നേടിയത് ആയിരം കോടി രൂപ. ലോകത്ത് തന്നെ ഈ വിജയം നേടുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നായി ഇതോടെ ആര്‍ആര്‍ആര്‍ മാറി.
ആയിരം കോടി വിജയത്തിന്റെ ആഘോഷച്ചടങ്ങിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മാത്രമല്ല മുംബൈയിൽ വച്ച് നടന്ന ആഘോഷത്തിൽ അതിഥിയായി ബോളിവുഡ് താരം ആമിർഖാനും എത്തിയിരുന്നു. ചടങ്ങിൽ ജോണി ലെവെർ, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു. എന്നാൽ നായികയായെത്തിയ ആലിയാ ഭട്ട് ചടങ്ങിനെത്തിയില്ല.
റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ ചിത്രം വൻ വ്യവസായിക വിജയം നേടിയിരുന്നു.
ആദ്യ ആഴ്ചയിൽ 709.36 കോടി രൂപയായിരുന്നു ബോക്സ് ഓഫീസ് കളക്ഷൻ. രണ്ടാം ആഴ്ചയിലെ ആദ്യ ദിവസം 41.53 കോടി രൂപയും രണ്ടാം ദിവസം 68.17 കോടി രൂപയും ലഭിച്ചു. മൂന്നാം ദിവസം 82.40 കോടി രൂപയാണ് കളക്ഷൻ. ഇതുവരെ 901.46 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്.വെറും 10 ദിവസം കൊണ്ട് തന്നെ ചരിത്രപരമായ 500 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
ചിത്രത്തിൻെറ വിജയം ആഘോഷിക്കുന്നതിൻെറ ഭാഗമായി തെലുങ്ക് താരം രാം ചരൺ ചിത്രത്തിൻെറ ഭാഗമായ ടെക്നീഷ്യൻമാര്‍ക്ക് സ്വര്‍ണ നാണയങ്ങൾ വിതരണം ചെയ്‌തിരുന്നു. 35 ടെക്നീഷ്യൻമാര്‍ക്കാണ് സ്വര്‍ണ നാണയങ്ങൾ നൽകിയത്. ചിത്രങ്ങളുടെ വിജയം ക്രൂവിനൊപ്പം ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് താരം വ്യക്തമാക്കി. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച ആളുകളുടെ പ്രയത്‌നം അംഗീകരിച്ചുകൊണ്ട്, 35 യൂണിറ്റ് അംഗങ്ങൾക്ക് രാം ചരൺ സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കുകയായിരുന്നു.
ഹൈദരാബാദിലെ വസതിയിൽ അവരെ ഭക്ഷണത്തിന് ക്ഷണിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്ത താരം ഓരോരുത്തര്‍ക്കും മധുരപലഹാരങ്ങൾക്കൊപ്പം 11.6 ഗ്രാം സ്വർണ്ണ നാണയവും സമ്മാനിക്കുകയായിരുന്നു. ഏകദേശം 55,000 രൂപ മുതൽ 60,000 രൂപ വരെ വിലയുള്ള സ്വര്‍ണ നാണയങ്ങളാണ് സമ്മാനിച്ചത്.
ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച ചിത്രം മാർച്ച് 25 നാണ് ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ എത്തിയത്. മിഡിൽ ഈസ്റ്റിലും റെക്കോര്‍ഡ് വരുമാനമാണ് ചിത്രം നേടിയത്. ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ. മിഡിൽ ഈസ്റ്റ് പ്രീമിയർ ഷോകളിൽ നിന്ന് മാത്രം 32.01 കോടി രൂപ ചിത്രം നേടി.
ബാഹുബലിക്ക് ശേഷം രാജമൗലി ഇറക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രാംചരണ്‍,അജയ് ദേവ്ഗണ്‍,ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍താരനിരയാണ് ആര്‍ആര്‍ആറിലുമുള്ളത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. നാന്നൂറ് കോടി രൂപ മുടക്കിയാണ് ഈ ചിത്രം നിര്‍മിച്ചത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ’രൗദ്രം രണം രുധിരം’ എന്ന പേരിന്റെ ചുരുക്കെഴുത്താണ് ആര്‍ആര്‍ആര്‍. 1920 ല്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി നേതാക്കളായ അല്ലൂരി സീതാരാമ രാജു,കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…