നാഗ്പൂര്‍: ആള്‍ക്കൂട്ട ആക്രമണം പാശ്ചാത്യ നിര്‍മിതിയാണെന്നും ഭാരതത്തിന്‍റെ യശസിന് കളങ്കമാണെന്നും ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ട ആക്രമണം ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഭാഗമല്ല, അതു മറ്റൊരു മതസംസ്‌കാരത്തിന്‍റെ ഭാഗമാണ്. അതിനാല്‍ ഇത്തരം നടപടികള്‍ ഇന്ത്യക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. രാജ്യത്തിന്‍റെ ഐക്യത്തിനു വേണ്ടി നമ്മുടെ നിയമവ്യവസ്ഥിതിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനാണ് ഓരോ പൗരനും ശ്രമിക്കേണ്ടത്. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും മോഹന്‍ ഭാഗവത് പ്രശംസിച്ചു. ചില നിക്ഷിപ്ത താത്പര്യക്കാര്‍ നമ്മുടെ രാജ്യം ശക്തവും ഊര്‍ജസ്വലവുമായി ഇരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനും അസ്വസ്ഥമാക്കാനും ശ്രമിക്കുന്ന ഇടപെടലുകളെ ചെറുക്കാന്‍ നാം ബൗദ്ധികമായും സാമൂഹികമായും തയാറെടുക്കണം. ഇന്ത്യയിലെ ജനാധിപത്യം ഏതെങ്കിലും രാജ്യത്ത് നിന്നു അനുകരിച്ചതോ ഇറക്കുമതി ചെയ്തതോ അല്ല. മറിച്ച് നൂറ്റാണ്ടുകളായി കടന്നുപോരുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഭാഗമാണത്. ഇന്ത്യയുടെ അതിര്‍ത്തികള്‍ മുമ്പത്തേക്കാള്‍ സുരക്ഷിതമാണെന്നും തീരദേശ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും ഭാഗവത് വ്യക്തമാക്കി. അതിര്‍ത്തികളിലെ ജവാന്‍മാരുടെതും ചെക്ക് പോസ്റ്റുകളുടെയും എണ്ണം വര്‍ധിപ്പിക്കണം. സമുദ്ര അതിര്‍ത്തിയിലെ നിരീക്ഷണം, പ്രത്യേകിച്ച് ദ്വീപുകളില്‍ കൂടുതല്‍ ശക്തമാക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ലോക സമ്പദ് വ്യവസ്ഥയുടെ മാന്ദ്യം എല്ലായിടത്തും സ്വാധീനം ചെലുത്തുന്നുണ്ട്. അതിന്‍റെ അലയൊലികള്‍ ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുകയാണ്. ഈ വെല്ലുവിളി ഉടന്‍ നമ്മള്‍ അതിജീവിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പരിപാടിയില്‍ മോഹന്‍ഭാഗവത് വിജയദശമി-ദസറ സന്ദേശങ്ങള്‍ നല്‍കി.
സംഘത്തിന്‍റെ വിജയദശമി പരിപാടിയില്‍ രാവിലെ മോഹന്‍ ഭഗവത് ‘ശാസ്ത്ര പൂജ’ നടത്തി. എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ ഈ വര്‍ഷത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വി.കെ.സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…