rss-demand-more-tight-laws-against-conversion
ഹൈദരാബാദ്: അനധികൃത മതപരിവർത്തനം തടയാൻ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് ആവിശ്യപ്പെട്ട് ആർ എസ് എസ്. മതപരിവർത്തനം തടയാൻ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെന്നും ജനങ്ങളെ കൂടുതൽ ജാഗരൂകരാക്കാൻ ശക്തമായ നിയമനിർമാണം വേണമെന്നുമാണ് ആർ എസ് എസിന്റെ ആവശ്യം. ഹൈദരാബാദിൽ നടക്കുന്ന പരിവാർ സംഘടനകളുടെ സമന്വയ യോഗത്തിലാണ് ആർ എസ് എസ് ഇക്കാര്യം വ്യക്തമാക്കിയത്.
യോഗനടപടികൾ വിശദീകരിച്ച ആർഎസ്എസ് സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യയും അനധികൃത മതപരിവർത്തനം തടയാൻ ജാഗരൂകരാകണമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ മുസ്‌ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്തിയ ബുള്ളി ബായ് ആപ് തീർത്തും തെറ്റാണ്. ശക്തമായ നടപടികൾ ഇതിനെതിരെ സർക്കാരുകൾ എടുക്കുന്നുണ്ടെന്നും ആർഎസ്എസ് സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യ വ്യക്തമാക്കി.
ആർഎസ്എസിലേക്കു കൂടുതൽ യുവാക്കൾ കടന്നുവരുന്നുണ്ടെന്ന് യോഗം വിലയിരുത്തി. രാജ്യത്ത് ആർ എസ് എസിന് നിലവിൽ 55,000 ശാഖകളുണ്ട്. സംഘപരിവാർ രാജ്യത്ത് കൂടുതൽ സ്വീകാര്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…