Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: കൊലപാതകംകേന്ദ്ര ഏജന്‍സി അന്വേഷിക്കണം, കേരളത്തിൽ അമിത്ഷാ വരുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്ന് ബി ജെ പി

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ വധക്കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ബി ജെ പി. പാലക്കാട്ടെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ വരുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി സി കൃഷ്ണ കുമാര്‍ വ്യക്തമാക്കി.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 29നാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കും. കേരളത്തിലെ മതഭീകരവാദത്തിന്റെ ഗൗരവം അദ്ദേഹത്തെ ധരിപ്പിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു .

ഏപ്രില്‍ പതിനാറിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലും ഒരു സ്‌കൂട്ടറിലുമായി ആറുപേര്‍ എത്തിയാണ് ആക്രമണം നടത്തിയത്. കടയില്‍ കയറി വെട്ടുകയായിരുന്നു. എസ്‌ ഡി പി ഐ പ്രവര്‍ത്തകനായ സുബെെര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം.

admin

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

9 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

10 hours ago