Thursday, May 2, 2024
spot_img

ഹനുമാൻ ജയന്തി ദിനത്തിലെ ശോഭായാത്രക്ക് നേരെയുള്ള അക്രമം; സൂത്രധാരൻ മുഹമ്മദ് അൻസാറെന്ന് ദില്ലി പോലീസ്; തീവ്രവാദ ബന്ധം അന്വേഷിക്കും; കുറ്റവാളികൾ രക്ഷപെടരുതെന്ന് അമിത് ഷാ

ദില്ലി: ദില്ലിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ശോഭായാത്രക്കെതിരെയുള്ള അക്രമങ്ങളിൽ സൂത്രധാരനെയടക്കം 23 പ്രതികളെ പിടികൂടി ദില്ലി പോലീസ്. മുഖ്യപ്രതി മുഹമ്മദ് അൻസാറാണ് സംഭവത്തിന്റെ സൂത്രധാരനെന്ന് എഫ് ഐ ആറിൽ പറയുന്നു. ഇയാൾ ആൾക്കൂട്ടത്തിനു നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പരക്കുന്നുണ്ട്. ശോഭായാത്ര സി ബ്ലോക്കിലെ ജമാ മസ്‌ജിദിലെത്തിനു മുന്നിലെത്തിയപ്പോഴാണ് മുഹമ്മദ് അൻസാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ശോഭായാത്ര തടഞ്ഞ് സംഘർഷം സൃഷ്ടിച്ചത്. പൊടുന്നനെ മസ്‌ജിദിനുള്ളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കനത്ത കല്ലേറ് നടന്നു. സംഘർഷത്തിനിടെ തോക്കും വടിവാളടക്കമുള്ള മറ്റ് ആയുധങ്ങളുപയോഗിച്ച് മുഹമ്മദ് അൻസാറും സംഘവും ജനങ്ങളെ ആക്രമിച്ചു. 8-10 റൗണ്ട് വെടിവയ്പ്പും അക്രമികൾ നടത്തി . വെടി വയ്‌പ്പിൽ ഒരു പോലീസുകാരന് കൈക്ക് പരിക്കേറ്റു. നിരവധി പോലീസുകാർക്കും ഭക്തജനങ്ങൾക്കും വാളുകൊണ്ടും മറ്റും വെട്ടേറ്റു. അക്രമികൾ ബംഗാളി ഭാഷ സംസാരിക്കുന്ന അപരിചിതരായിരുന്നുവെന്ന് പരിക്കേറ്റ പോലീസുകാർ മൊഴിനല്കിയിട്ടുണ്ട്

അതെ സമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലി പോലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുറ്റവാളികൾ രക്ഷപ്പെടരുതെന്ന് ഉദ്യോഗസ്ഥർക്ക് അമിത് ഷാ ഉദ്യോദസ്ഥർക്ക് നിർദ്ദേശം നൽകി. ഇപ്പോൾ കനത്ത പോലീസ് സുരക്ഷയിലാണ്.

Related Articles

Latest Articles