പന്തളം: ആർ എസ് എസ് കാര്യാലയം അക്രമിസംഘം അടിച്ചു തകർത്തു. ഇന്നലെ രാത്രി ബൈക്കിലെത്തിയ സംഘമാണ് കാര്യാലയം അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം പന്തളം എൻ എസ് എസ് കോളേജിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയാണ് കാര്യാലയത്തിന് നേരെ ഉണ്ടായ അക്രമം. എസ് എഫ് ഐ പ്രവർത്തകർ കോളേജിലെ എ ബി വി പി പ്രവർത്തകർക്കെതിരെ വ്യാപകമായി അക്രമം അഴിച്ചുവിട്ടിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി വൈ എഫ് ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ആർ എസ് എസ് ആരോപിച്ചു. പുതുതായി പണികഴിപ്പിച്ച താലൂക്ക് കാര്യാലയമാണ് ആക്രമണത്തിന് ഇരയായത്.
എൻ എസ് എസ് കോളേജിലുണ്ടായ അക്രമം പുറത്തേയ്ക്ക് പടരുകയാണ്. ഒരു എ ബി വി പി പ്രവർത്തകന്റെ വീണ്ടും കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. തുടർന്നാണ് ആർ എസ് എസ് കാര്യാലയത്തിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തത്. പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. രാത്രി ശബ്ദം കേട്ടുണർന്ന അയൽവാസികളാണ് കാര്യാലയം ആക്രമിച്ച വിവരം ആദ്യം അറിയുന്നത്.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…