Tuesday, May 21, 2024
spot_img

പന്തളം ആർ എസ് എസ് കാര്യാലയത്തിന് നേരെ ആക്രമണം; രാത്രിയിൽ ബൈക്കിലെത്തിയ അക്രമി സംഘം കാര്യാലയം അടിച്ചു തകർത്തു; അക്രമം എൻ എസ് എസ് കോളേജിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ തുടർച്ച

പന്തളം: ആർ എസ് എസ് കാര്യാലയം അക്രമിസംഘം അടിച്ചു തകർത്തു. ഇന്നലെ രാത്രി ബൈക്കിലെത്തിയ സംഘമാണ് കാര്യാലയം അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം പന്തളം എൻ എസ് എസ് കോളേജിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയാണ് കാര്യാലയത്തിന് നേരെ ഉണ്ടായ അക്രമം. എസ് എഫ് ഐ പ്രവർത്തകർ കോളേജിലെ എ ബി വി പി പ്രവർത്തകർക്കെതിരെ വ്യാപകമായി അക്രമം അഴിച്ചുവിട്ടിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി വൈ എഫ് ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ആർ എസ് എസ് ആരോപിച്ചു. പുതുതായി പണികഴിപ്പിച്ച താലൂക്ക് കാര്യാലയമാണ് ആക്രമണത്തിന് ഇരയായത്.

എൻ എസ് എസ് കോളേജിലുണ്ടായ അക്രമം പുറത്തേയ്ക്ക് പടരുകയാണ്. ഒരു എ ബി വി പി പ്രവർത്തകന്റെ വീണ്ടും കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. തുടർന്നാണ് ആർ എസ് എസ് കാര്യാലയത്തിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തത്. പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. രാത്രി ശബ്ദം കേട്ടുണർന്ന അയൽവാസികളാണ് കാര്യാലയം ആക്രമിച്ച വിവരം ആദ്യം അറിയുന്നത്.

Related Articles

Latest Articles