Kerala

‘പ്രവർത്തനത്തിൽ അമ്മ പ്രചോദനം’ മാതാ അമൃതാനന്ദമയിയുമായി ആർ എസ് എസ് മേധാവി നടത്തിയത് രണ്ടു മണിക്കൂർ കൂടിക്കാഴ്ച; എറണാകുളത്തും തൃശ്ശൂരുമായി തിരക്കിട്ട സംഘടനാ പരിപാടികൾ; സർസംഘചാലകിന്റെ സന്ദർശനത്തിന് വള്ളിക്കാവിൽ നിന്ന് തുടക്കം

കൊല്ലം: രാഷ്ട്രീയ സ്വയം സേവക സംഘം സർസംഘ് ചാലക് ഡോ. മോഹൻ ഭാഗവത് മാതാഅമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. വള്ളിക്കാവിലെ ആശ്രമത്തിലായിരുന്നു കൂടിക്കാഴ്ച. അമ്മ എന്നും പ്രചോദനമാണെന്ന് സർസംഘ് ചാലക് അഭിപ്രായപ്പെട്ടു. നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെയും സംസ്‌കൃതിയുടെയും വെളിച്ചത്തില്‍ എപ്പോഴും വളരെ ലളിതമായ വാക്കുകളില്‍ അമ്മയില്‍ നിന്ന് നല്ല ഉപദേശം ലഭിക്കുന്നു. എങ്ങിനെ പെരുമാറണം, എങ്ങനെ പ്രവര്‍ത്തിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അമ്മ എല്ലായ്പോഴും ഉപദേശങ്ങള്‍ തരും. ഇതെല്ലാം പ്രവര്‍ത്തനത്തിന് പുതിയ പ്രചോദനം നല്‍കുന്നു. അതിനാലാണ് ഞാന്‍ സ്ഥിരമായി ഇവിടെ വന്നു കൊണ്ടിരിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു. നാല് ദിവസത്തെ കേരള സന്ദർശനത്തിന് ഇന്നലെയാണ് ഡോ മോഹൻ ഭാഗവത് ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്.

വൈകിട്ട് 3.45ന് ആശ്രമത്തിലെത്തിയ സര്‍സംഘചാലകിനെ വള്ളിക്കാവ് ആശ്രമത്തിലെ മുതിര്‍ന്ന സ്വാമിമാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ അദ്ദേഹം രണ്ടു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മടങ്ങിയത്. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് എ. സെന്തില്‍കുമാര്‍, പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, ക്ഷേത്രീയ സേവാപ്രമുഖ് കെ.പത്മകുമാര്‍, പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, ക്ഷേത്രീയ വിശേഷസമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍, പ്രാന്തസഹകാര്യവാഹ് ടി.വി.പ്രസാദ് ബാബു, സഹസമ്പര്‍ക്ക് പ്രമുഖ് സി.സി. ശെല്‍വന്‍, സഹവ്യവസ്ഥാപ്രമുഖ് രാജന്‍ കരൂര്‍, കാര്യകാരി അംഗം വി. മുരളീധരന്‍ എന്നിവരും സർസംഘ് ചാലകിനൊപ്പം ഉണ്ടായിരുന്നു.

ഇന്നലെ എറണാകുളത്ത് ആർ എസ് എസ് പ്രാന്തകാര്യാലയമായ മാധവനിവാസിതങ്ങിയ അദ്ദേഹം ഇന്ന് രാവിലെ തൃശ്ശൂര്‍ ശങ്കരമഠത്തിലേക്ക് പോകും. ഇന്നും നാളെയുമായി തൃശ്ശൂരിൽ സംഘടനായോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. സമുഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 18ന് രാവിലെ മുതല്‍ ഗുരുവായൂര്‍ രാധേയം ആഡിറ്റോറിയത്തില്‍ ചേരുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കും. വൈകിട്ട് 5ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജ് ഗ്രൗണ്ടില്‍ ഗുരുവായൂര്‍ സംഘജില്ലയിലെ പ്രവര്‍ത്തകരുടെ സാംഘിക്കില്‍ സംസാരിക്കും.

B4 Admin

Recent Posts

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

11 minutes ago

ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം

വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…

2 hours ago

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി തുടരുന്നു. മുഴുവന്‍ മരുന്നുകളും എത്താന്‍ ഈ മാസം അവസാനം വരെയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…

2 hours ago

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

14 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

15 hours ago