RSS Sarsangchalak Dr. Mohanji Bhagwat in Kerala; Today evening Kozhikode will participate in 'Amritashatam' lecture series; He will meet the governor in the capital on Tuesday
കോഴിക്കോട്: ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻജി ഭാഗവത് കേരളത്തിൽ. കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് രാവിലെയെത്തിയ അദ്ദേഹത്തെ ആർ എസ് എസ് പ്രാന്തപ്രചാരക് എസ്.സുദർശൻ, കോഴിക്കോട് വിഭാഗ് സഹകാര്യവാഹ് സർജിത് ലാൽ, കേസരി മുഖ്യപത്രാധിപർ ഡോ.എൻ. ആർ. മധു, ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് അഡ്വ.പി.കെ ശ്രീകുമാർ എന്നിവർ സ്വീകരിച്ചു.
ഇന്ന് വൈകിട്ട് കേസരി വാരിക സംഘടിപ്പിക്കുന്ന ‘അമൃതശതം’ പ്രഭാഷണ പരമ്പരയിൽ അദ്ദേഹം പങ്കെടുക്കും. കൂടാതെ ഡോ.ജോൺ ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ‘രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം’ എന്ന വിഷയത്തിൽ സംസാരിക്കും. ശേഷം രാത്രിയോടെ അദ്ദേഹം കൊല്ലത്തേക്ക് തിരിക്കും.
8 ന് കൊല്ലത്ത് സംഘചാലകന്മാരുടെ ബൈഠക്കിൽ പങ്കെടുക്കും. തുടർന്ന് മാതാ അമൃതാനന്ദമയിയെ സന്ദർശിക്കും. 9,10 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംഘടനാ യോഗങ്ങളിലും പങ്കെടുക്കും. ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിക്കും.11 ന് ദില്ലിക്ക് തിരിക്കും.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…