Friday, May 17, 2024
spot_img

ആർ എസ് എസ് സർസംഘചാലക് ഡോ.മോഹൻജി ഭാഗവത് കേരളത്തിൽ; ഇന്ന് വൈകിട്ട് കോഴിക്കോട്ട് ‘അമൃതശതം’ പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കും; ചൊവ്വാഴ്ച തലസ്ഥാനത്ത് ഗവർണറുമായി കൂടിക്കാഴ്ച നടത്തും

കോഴിക്കോട്: ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻജി ഭാഗവത് കേരളത്തിൽ. കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് രാവിലെയെത്തിയ അദ്ദേഹത്തെ ആർ എസ് എസ് പ്രാന്തപ്രചാരക് എസ്.സുദർശൻ, കോഴിക്കോട് വിഭാഗ് സഹകാര്യവാഹ് സർജിത് ലാൽ, കേസരി മുഖ്യപത്രാധിപർ ഡോ.എൻ. ആർ. മധു, ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് അഡ്വ.പി.കെ ശ്രീകുമാർ എന്നിവർ സ്വീകരിച്ചു.

ഇന്ന് വൈകിട്ട് കേസരി വാരിക സംഘടിപ്പിക്കുന്ന ‘അമൃതശതം’ പ്രഭാഷണ പരമ്പരയിൽ അദ്ദേഹം പങ്കെടുക്കും. കൂടാതെ ഡോ.ജോൺ ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ‘രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം’ എന്ന വിഷയത്തിൽ സംസാരിക്കും. ശേഷം രാത്രിയോടെ അദ്ദേഹം കൊല്ലത്തേക്ക് തിരിക്കും.

8 ന് കൊല്ലത്ത് സംഘചാലകന്മാരുടെ ബൈഠക്കിൽ പങ്കെടുക്കും. തുടർന്ന് മാതാ അമൃതാനന്ദമയിയെ സന്ദർശിക്കും. 9,10 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംഘടനാ യോഗങ്ങളിലും പങ്കെടുക്കും. ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിക്കും.11 ന് ദില്ലിക്ക് തിരിക്കും.

Related Articles

Latest Articles