Kerala

നടുറോഡിൽ കത്തുന്ന കാറിൽ രണ്ട് ജീവനുകൾ പിടയുമ്പോഴും ഒന്നും ചെയ്യാനാകാതെ നാട്ടുകാർ; അപകടം പൂർണ്ണഗർഭിണിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവരവേ; കത്തിയത് മാരുതിയുടെ എസ്പ്രേസ്സോ കാർ; നാടിനെ ഞെട്ടിച്ച അപകടത്തിൽ അന്വേഷണം വിദഗ്ധരുടെ സഹായത്തോടെ

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ തീപടർന്ന് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. ഒരു കുടുംബത്തിലെ കുട്ടിയും പൂർണ്ണ ഗർഭിണിയായ യുവതിയുമടക്കം ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും ഭർത്താവുമാണ് മരിച്ചത്. മയ്യിൽ സ്വാദേശികളായ റീഷ (28) ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. കാറിനു പുറകിൽ സഞ്ചരിച്ചിരുന്ന കുട്ടിയടക്കമുള്ള നാലുപേർക്ക് പരിക്കുകളില്ലാതെ രക്ഷപെടാനായെങ്കിലും മുൻ സീറ്റിലിരുന്ന റീഷയും ഭർത്താവും വെന്തുമരിക്കുന്നത് നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു. നടു റോഡിൽ കത്തുകയായിരുന്ന കാറിൽ രണ്ടുപേർ കത്തിയമരുമ്പോഴും നോക്കി നിൽക്കാനേ നാട്ടുകാർക്കും കഴിഞ്ഞുള്ളു. ഫയർ ഫോഴ്‌സ് എത്തി തീയണച്ചശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞത്.

മാരുതി സുസുക്കിയുടെ എസ്പ്രേസ്സോ കാറിനാണ് അപകടം പിണഞ്ഞത്. കാറിന്റെ മുൻഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എഞ്ചിന് തീപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. റീഷയുടെ വൈദ്യപരിശോധനക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് വരുമ്പോഴാണ് അപകടം പിണഞ്ഞത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് നൂറുമീറ്റർ അകലെ മാത്രമാണ് അപകടം നടന്നത്. തൊട്ടടുത്ത് ആശുപത്രി ഉണ്ടായിട്ടും അവരെ രക്ഷിക്കാനായില്ല. അപകടമാണെന്ന് തന്നെയാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ മദ്ധ്യമങ്ങളോട് പറഞ്ഞത്.

anaswara baburaj

Recent Posts

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

30 mins ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

45 mins ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

2 hours ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

3 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

3 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

4 hours ago