ശബരിമല: മണ്ഡല പൂജക്ക് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. സന്നിധാനത്ത് തിരക്ക് കുറക്കുന്നതിനായി തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കലിലും പ്രധാന ഇടത്താവളങ്ങളിലും നിയന്ത്രിക്കുകയാണ്. നിശ്ചിത ക്രമത്തിലാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.
ഇന്നലെ മാത്രം ശബരിമലയില്‍ ദര്‍ശനം നടത്തിയത് ഒരു ലക്ഷം തീര്‍ത്ഥാടകരാണ്. കാനനപാതയിലൂടെയും കൂടുതല്‍ പേര്‍ ദര്‍ശനത്തിന് എത്തുന്നുണ്ട്. ഭക്തരുടെ നീണ്ട നിര മരക്കൂട്ടം വരെ നീളുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. തിരക്ക് ക്രമീകരിക്കാന്‍ വാഹനങ്ങള്‍ ഇടത്താവളങ്ങള്‍ മുതല്‍ പൊലീസ് നിയന്ത്രിച്ച് തുടങ്ങി. മണ്ഡലപൂജ കണക്കിലെടുത്ത് നാളെ മുതല്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും.
അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര വ്യാഴാഴ്ചയാണ് സന്നിധാനത്തെത്തുക. സൂര്യഗ്രഹണവുമായതിനാല്‍ ക്ഷേത്രനട അന്ന് രാവിലെ ഏഴര മുതല്‍ പതിനൊന്നര വരെ അടച്ചിടും. ഈ സമയത്ത് ദര്‍ശനമുണ്ടാവില്ല. ഘോഷയാത്ര ശരംകുത്തിയില്‍ എത്തിയതിന് ശേഷമേ പമ്പയില്‍ നിന്ന് അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…