International

ചാന്ദ്ര ദൗത്യവുമായി വീണ്ടും റഷ്യ ; ലൂണ 25 പേടകം വെള്ളിയാഴ്ച വിക്ഷേപിക്കും

മോസ്കോ : ഒരു കാലത്ത് അമേരിക്കയുടെ നാസയോട് പോലും മത്സരിച്ചിരുന്ന റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അര നൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ചാന്ദ്ര ദൗത്യത്തിനൊരുങ്ങുന്നു . 1976ലെ ലൂണ – 24ന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ലാൻഡറായ ലൂണ – 25 ഈ വരുന്ന വെള്ളിയാഴ്ച വിക്ഷേപിക്കും.

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് 5,550 കിലോമീറ്റർ അകലെ കിഴക്കുള്ള വോസ്റ്റോച്‌നി കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപണം. വിക്ഷേപണത്തിന്റെ ഭാഗമായി, വെള്ളിയാഴ്ച പുലർച്ചെ, റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലെ ഖാബറോവ്‌സ്ക് മേഖലയിലുള്ള ഷഖ്‌റ്റിൻസ്കീ ഗ്രാമത്തിലുള്ളവരെ ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. വിക്ഷേപണശേഷം റോക്കറ്റ് ബൂസ്റ്റർ വേർപെട്ട് ഇവിടേക്ക് പതിച്ചേക്കാമെന്നതിനാൽ മുൻകരുതലെന്നോണമാണ് തീരുമാനം.

സോയൂസ് – 2 റോക്കറ്റിൽ വിക്ഷേപിക്കുന്ന ലൂണ – 25നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്‌ലാൻഡിംഗ് നടത്താനാണ് പദ്ധതിയിടുന്നത്. ലൂണ – 25 എന്ന് ലാൻഡ് ചെയ്യുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്.

ചന്ദ്രന്റെ ആന്തരിക ഘടന,​ ജലസാന്നിദ്ധ്യം തുടങ്ങിയവ സംബന്ധിച്ച ഗവേഷണമാണ് പേടകം ലക്ഷ്യമിടുന്നത് .

Anandhu Ajitha

Recent Posts

വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനം ചോദിക്കുന്നു ! എന്താണ് പരിഹാരം ?

വിലക്കയറ്റം നിയന്ത്രിക്കണമെങ്കിൽ ഇവിടെ ഭരണം നടക്കണം !അധികാരക്കസേരകളിൽ മരവാഴകളോ ? BINOCULAR

12 mins ago

ഇവിടെ ഡിജിപിയുണ്ടോയെന്ന് സംശയം ! ഗുണ്ടകളും ലഹരി മാഫിയയും അഴിഞ്ഞാടുമ്പോള്‍ പൊലീസിലെ ഉന്നതർ ആര്‍ത്തുല്ലസിച്ച് നടക്കുന്നു ; മുഖ്യമന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കാനാവുന്നില്ല ; തുറന്നടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഡിവൈഎസ്പിയും പൊലീസുകാരും ഗുണ്ടാസല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവം പൊലീസ് സേന ഇപ്പോള്‍ എത്രത്തോളം ജീർണിച്ചു എന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ്…

27 mins ago

ദില്ലി കലാപം ! ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ദില്ലി കര്‍ക്കര്‍ദൂമ കോടതി

ദില്ലി : ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ദില്ലി കോടതി. സ്ഥിര ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉമര്‍ ഖാലിദിന്റെ അപേക്ഷയാണ് ദില്ലിയിലെ…

43 mins ago

പാപ്പുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചിൽ : സാധ്യമായ എല്ലാ സഹായവും ചെയ്യും ! 8 കോടിയുടെ സഹായ ഹസ്തവുമായി ഭാരതം

ദില്ലി : ഭൂചലനത്തിലും തുടർന്നുണ്ടായ മണ്ണിടിച്ചിലിലും 2000ൽ അധികം ആളുകളുടെ ജീവൻ നഷ്‌ടമായ പാപ്പുവ ന്യൂ ഗിനിയയ്‌ക്ക് സഹായ ഹസ്തവുമായി…

51 mins ago

ബാര്‍ കോഴ ആരോപണം !ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം; സംഘടനയ്ക്ക് കത്ത് നൽകി

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട്…

58 mins ago

സേർച്ച് ലിസ്റ്റിൽ ബോളിവുഡ് നടിമാരുടെ പേരിനൊപ്പം “ഹോട്ടും” ! യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ചോർന്നതോടെ വെട്ടിലായി രാജസ്ഥാൻ റോയല്‍സ് യുവ ബാറ്റർ റിയാൻ പരാഗ്

ഗുവാഹത്തി : യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ചോർന്നതോടെ വെട്ടിലായി രാജസ്ഥാൻ റോയല്‍സ് യുവ ബാറ്റർ റിയാൻ പരാഗ്. ഓൺലൈനിൽ ഒരു…

1 hour ago