Russia Ukraine War
മോസ്‌കോ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിലും വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ(Russia announces ceasefire in Ukraine). ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12 മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. യുക്രെയ്‌ന് നേരെയുള്ള ആക്രമണം താൽക്കാലികമായി നിർത്തി ജീവകാരുണ്യ പ്രവർത്തനത്തിനും ഒഴിപ്പിക്കലിനും സമയം നൽകാനാണ് റഷ്യയുടെ തീരുമാനം.കീവ്, ചെർണീഗോവ്, സുമി, മരിയുപോൾ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണം താൽക്കാലികമായി നിർത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ യോഗത്തിന് ശേഷമാണ് തീരുമാനം. റഷ്യൻ മേഖലയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പോകാനുള്ളവരെ സംബന്ധിച്ച് റഷ്യയുടെ ഭാഗത്തുനിന്നും മറ്റ് ധാരണകളൊന്നും തന്നെ റഷ്യ അറിയിച്ചിട്ടില്ല. യുക്രെയ്‌നിന്റെ തലസ്ഥാന നഗരമായ കീവിന്റെ പടിഞ്ഞാറൻ മേഖലയി ലേക്കാണ് ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ സാധിക്കുന്ന മേഖല.
എന്നാൽ ജനങ്ങൾക്ക് അവരുടേതായ തീരുമാനം എടുക്കാമെന്നാണ് ധാരണ. റഷ്യൻ മേഖലയ്‌ക്ക് അടുത്ത പ്രദേശത്തു നിന്നും റഷ്യയിലേക്ക് ഇതുവരെ 1,68,000 പേർ കുടിയേറിയെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,550 പേർ അതിർത്തി കടന്നതായാണ് റഷ്യ പറയുന്നത്. അതേസമയം ഇന്നലെയും ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12:30 മുതൽ വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ൻ തലസ്ഥാനമായ കിയവ്, ഖാർകീവ്, സുമി, മരിയുപോൾ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുക്രെയ്നിൽ കുടുങ്ങിയവർക്ക് സുരക്ഷിത ഇടനാഴി ഒരുക്കുന്നതിന്‍റെ ഭാഗമായാണ് റഷ്യയുടെ നടപടി. യുക്രെയ്നിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് മാർച്ച് അഞ്ചിനും റഷ്യ താൽകാലിക വെടിനിർത്തിൽ പ്രഖ്യാപിച്ചിരുന്നു. മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി ആറ് മണിക്കൂർ മാത്രം ദൈർഘ്യമുള്ള വെടിനിർത്തലാണ് അന്ന് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…