India

ഓപ്പറേഷൻ ഗംഗ വിജയത്തിലേക്ക്; ഇതുവരെ എത്തിച്ചത് 17,100 ഇന്ത്യക്കാരെ; ഊർജ്ജിതനീക്കങ്ങളുമായി കേന്ദ്ര സർക്കാർ

ദില്ലി: യുക്രെയ്‌നിൽ നിന്നും ഇന്ത്യാക്കാരെ മടക്കിക്കൊണ്ടുവരാൻ ആരംഭിച്ച രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ (Operation Ganga) വിജയത്തിലേക്ക്. രക്ഷാദൗത്യം അതിന്റെ അവസാനഘട്ടത്തോട് അടുക്കുകയാണ്. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയിൽ നിന്നും രണ്ട് വിമാനങ്ങളും, ബുക്കാറസ്റ്റിൽ നിന്ന് ഒരു വിമാനവുമാണ് ഇന്ത്യയിൽ മടങ്ങിയെത്തുക.

അതേസമയം രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. സുമിയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കാൻ, റഷ്യയുമായും യുക്രെയ്നുമായും നയതന്ത്രചർച്ചകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ബസിൽ കയറിയെങ്കിലും, വെടിനിർത്തൽ പ്രായോഗിക തലത്തിൽ വരാത്തതിനാൽ യാത്ര ഒഴിവാക്കുകയായിരുന്നു.

വിദ്യാർത്ഥികളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയ്‌ക്കോ പരീക്ഷണങ്ങൾക്കോ തയ്യാറല്ലെന്നും, ചർച്ചകൾ തുടരുകയാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ യുക്രെയ്‌നിലെ സംഘർഷമേഖലകളിലേക്ക് അവശ്യവസ്തുക്കൾ അടക്കമുള്ള സഹായം എത്തിയ്‌ക്കാനായി സുരക്ഷിതപാത ഒരുക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ അറിയിച്ചു. ഖാർകീവ്, മരിയുപോൾ, മെലിറ്റോപോൾ തുടങ്ങിയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാർക്ക് സഹായം എത്തിക്കാൻ മാനുഷിക ഇടനാഴി ഒരുക്കണമെന്നും ഐക്യരാഷ്‌ട്ര സഭ ആവശ്യപ്പെട്ടു.

B4 Admin

Recent Posts

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

6 hours ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

6 hours ago

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

8 hours ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

9 hours ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

9 hours ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

9 hours ago