International

‘പുടിൻ പണിതുടങ്ങി’; അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ

മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി (Russia) റഷ്യ. ജോ ബൈഡന്‍, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്ല്യം ബണ്‍സ്, ദേശീയ സുരക്ഷാ വക്താവ് ജെയ്ക് സുള്ളിവന്‍ എന്നിവര്‍ക്കാണ് റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്നതിനാണ് വിലക്ക്.

സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സിഐഎ മേധാവി വില്യം ബേൺസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ തുടങ്ങിയവരും വിലക്കപ്പെട്ട 13 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജോ ബൈഡന്‍ അടക്കമുള്ള 13പേരെ റഷ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ‘സ്റ്റോപ് ലിസ്റ്റില്‍’ ഉള്‍പ്പൈടുത്തിയതായി റഷ്യ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍ റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് ഉപരോധമോ വിലക്കുകളോ ബാധകമാകില്ലെന്നും ചര്‍‌ച്ചകള്‍ക്കും മറ്റുമായി ഉപരോധ പട്ടികയിലുള്ള ഏതെങ്കിലും വ്യക്തിക്ക് റഷ്യയില്‍ വരേണ്ടി വന്നാല്‍ വിഷയത്തിന്റെ ഗൗരവവും അപ്പോഴത്തെ സ്ഥിതിയും അനുസരിച്ച്‌ തീരുമാനം എടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

admin

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

2 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

2 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

3 hours ago