Saturday, May 4, 2024
spot_img

റഷ്യ-യുക്രൈന്‍ യുദ്ധം; നാലാം ഘട്ട തുടര്‍ ചര്‍ച്ച ഇന്ന്

റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്നലെ നടന്ന യുക്രൈന്‍ – റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. യുക്രൈന്‍ സമയം ഇന്നലെ രാവിലെ 10.30 നാണ് ചർച്ച തുടങ്ങുക. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച തുടങ്ങിയത്.

ചർച്ചയിൽ യുക്രൈനില്‍ റഷ്യ അടിയന്തരമായി വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്നും റഷ്യന്‍ സൈന്യം പിന്മാറണമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് അറിയിച്ചിരുന്നു.
എന്നാല്‍, യുക്രെയിന്‍ പോരാട്ടം നിറുത്തിയാല്‍ മാത്രമേ തങ്ങള്‍ പിന്മാറൂ എന്നുമാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ഇന്നലെ വ്യക്തമാക്കിയത്. മുമ്പ് നടന്ന മൂന്നു ചര്‍ച്ചകളും ഫലമുണ്ടായില്ല.

അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിനുമായി നേരിട്ടുള്ള കൂടിക്കാഴ്ച സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ സെലന്‍സ്‌കി ഇന്നലെ ആവര്‍ത്തിച്ചിരുന്നു.

Related Articles

Latest Articles