യുദ്ധരംഗത്ത് നിന്നുള്ള ദൃശ്യം
മോസ്കോ/കീവ്: കിഴക്കൻ യുക്രെയ്നിലെ തന്ത്രപ്രധാനമായ നഗരങ്ങളായ പോക്രോവ്സ്ക്, കുപ്പിയാൻസ്ക് എന്നിവിടങ്ങളിൽ തങ്ങളുടെ സൈന്യം മുന്നേറ്റമുണ്ടാക്കിയെന്ന അവകാശവാദവുമായി റഷ്യ . വോവ്ചെ എന്ന ചെറിയ ഗ്രാമം പിടിച്ചെടുത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച ടെലിഗ്രാം വഴി അറിയിച്ചു.
ഡോണെറ്റ്സ്ക് മേഖലയിൽ, പോക്രോവ്സ്ക്, അടുത്തുള്ള മിർനോഹ്റാദ് എന്നീ നഗരങ്ങൾക്ക് ചുറ്റും റഷ്യൻ സൈന്യം ശക്തമായ പോരാട്ടത്തിലാണ്. ഈ രണ്ട് നഗരങ്ങളും വളഞ്ഞതായാണ് റഷ്യയുടെ അവകാശവാദം.
ഖാർകീവ് മേഖലയിലെ കുപ്പിയാൻസ്കിലും റഷ്യൻ സേന മുന്നേറുന്നതായും, ഇവിടെ യുക്രേനിയൻ സൈനികരെ വളഞ്ഞതായും മന്ത്രാലയം അറിയിച്ചു. റഷ്യൻ സൈന്യം വോവ്ചെ ഗ്രാമം പിടിച്ചെടുത്തതോടെ തങ്ങളുടെ സ്വാധീനം കൂടുതൽ ദൃഢമാക്കിയതായും മോസ്കോ അവകാശപ്പെടുന്നു.
പോക്രോവ്സ്കിലെ സ്ഥിതി പ്രതിസന്ധി നിറഞ്ഞതാണെന്ന് യുക്രെയ്ൻ സമ്മതിക്കുന്നുണ്ടെങ്കിലും, മൂന്ന് നഗരങ്ങളിലും തങ്ങളുടെ സൈന്യം പോരാട്ടം തുടരുകയാണെന്നാണ് അവർ പറയുന്നത് . റഷ്യൻ അവകാശവാദങ്ങൾ നിഷേധിച്ച് യുക്രേനിയൻ മാപ്പിംഗ് സർവീസുകളും രംഗത്തെത്തി. റഷ്യയുടെ മുന്നേറ്റം യുക്രേനിയൻ സൈന്യത്തെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.കഴിഞ്ഞ വേനല്‍കാലം മുതല്‍ ഈ പ്രദേശത്തിന് ചുറ്റും റഷ്യന്‍ സൈന്യം വളഞ്ഞിരുന്നു. പ്രധാന ഹൈവേയിലും റെയില്‍ പാതയിലും ഡ്രോണ്‍, പീരങ്കി ആക്രമണങ്ങള്‍ നടത്തി റഷ്യന്‍ സൈന്യം യുക്രൈനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. നഗരം പിടിച്ചെടുക്കാന്‍ റഷ്യ ഈ മേഖലയില്‍ ഏകദേശം 170,000 സൈനികരെയാണ് വിന്യസിച്ചിരുന്നതെന്നാണ് പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കി വ്യക്തമാക്കിയത്.
2023 മെയ് മാസത്തില്‍ ബഖ്മുത് പിടിച്ചടക്കിയ ശേഷം റഷ്യ പിടിച്ചെടുക്കുന്ന ഏറ്റവും വലിയ നഗരമായിരിക്കും പോക്രോവ്‌സ്‌ക്. യുദ്ധത്തിന് മുമ്പ് പോക്രോവ്‌സ്‌കില്‍ ഏകദേശം 60,000 ആളുകള്‍ താമസിച്ചിരുന്നുവെങ്കിലും, 2022 ഫെബ്രുവരിയില്‍ റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം ഭൂരിഭാഗം പേരും അവിടം വിട്ടു. യുക്രൈനിയന്‍ അധികാരികളുടെ കണക്കനുസരിച്ച്, ഏകദേശം 1,200 പേര്‍ ഇപ്പോഴും നഗരത്തില്‍ തുടരുന്നുണ്ട്.
റഷ്യന്‍ സൈനിക നീക്കം തടയാന്‍ ആവശ്യമായ സന്നാഹങ്ങളില്ലാതെ വലയുകയാണ് യുക്രൈന്‍ സൈന്യം. ആവശ്യമായ സൈനികരില്ലെന്നും കവചിത വാഹനങ്ങളില്ലെന്നും മേഖലയിലെ സൈനികവൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. നഗരം ഉപേക്ഷിക്കുന്നത് ഒരു വലിയ പരാജയമായി കണക്കാക്കപ്പെടുമെന്നതിനാല്‍, പരമാവധി പിടിച്ചുനില്‍ക്കാനുള്ള നീക്കം യുക്രൈന്‍ നേതൃത്വം നടത്തിയേക്കുമെന്നാണ് കരുതുന്നത്. പോക്രോവ്‌സ്‌കിന്റെ പതനം സംഭവിക്കുമെന്ന് യുക്രൈന്‍ സൈന്യത്തിന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാലും ഇവിടെനിന്ന് പിന്മാറാനുള്ള ഉത്തരവ് ഇതുവരെയും സൈന്യത്തിന് ലഭിച്ചിട്ടില്ല.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…