International

റഷ്യക്ക് കുലുക്കമില്ല; ഉപരോധങ്ങളിൽ തളരില്ല ലക്‌ഷ്യം കാണാതെ പിന്നോട്ടില്ല; വെടിനിർത്തലിനായി യുക്രൈൻ ശ്രമം

മോസ്കൊ: പുടിൻ ആസൂത്രണം ചെയ്തത് പോലെയല്ല ഇപ്പോള്‍ യുക്രൈന്‍-റഷ്യ യുദ്ധം നടക്കുന്നതെന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനക്ക് റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിന്റെ മറുപടി. റഷ്യക്കെതിരായ പശ്ചാത്ത്യ രാജ്യങ്ങളുടെ ഉപരോധം യുദ്ധ പ്രഖ്യാപനത്തിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈന്‍ അധിനിവേശം തങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈൻ വ്യോമ മേഖല നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിക്കണമെന്ന് നാറ്റോ രാജ്യങ്ങളോട് പ്രസിഡന്റ് സെലിൻസ്കി ആവശ്യപ്പെട്ടിരുന്നു. പക്ഷെ അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ യുദ്ധം റഷ്യയും നാറ്റോയും തമ്മിലായിരിക്കുമെന്നും റഷ്യ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങൾ റഷ്യയുടെ മേൽ പ്രഖ്യാപിച്ചിട്ടുള്ള ഉപരോധങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു. ഉപരോധങ്ങൾക്കിടയിലും യുക്രൈനിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് റഷ്യൻ മുന്നേറ്റം തുടരുന്നു. കനത്ത ആക്രമണം നടത്തുന്ന സുമിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. അവർക്കായി സുരക്ഷിത പാതയൊരുക്കാൻ ഇരു രാജ്യങ്ങളുമായും റെഡ്‌ക്രെസന്റ് പോലുള്ള ഏജൻസികളുമായും ഇന്ത്യ ചർച്ച നടത്തുകയാണ്. ഇതിനിടെ വെടിനിർത്തലിനായി റഷ്യക്കുമേൽ സമ്മർദ്ദം ചെലുത്താൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് യുക്രൈൻ അഭ്യർത്ഥന നടത്തി.

ഇതിനിടെ രാജ്യത്ത് സൈനിക നിയമം പ്രഖ്യാപിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പുടിന്‍ വ്യക്തമാക്കി. ബാഹ്യമായ ആക്രമണം ഉള്ള സന്ദര്‍ഭങ്ങളില്‍ മാത്രമേ സൈനിക നിയമം നടപ്പാക്കൂ. ഇപ്പോള്‍ അത്തരം സന്ദര്‍ഭം രാജ്യത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

B4 Admin

Recent Posts

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

53 minutes ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

1 hour ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

14 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

15 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

16 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

17 hours ago