ഹാർകീവ്: റഷ്യ-യുക്രൈൻ യുദ്ധം ഇന്നും ശക്തമായി തുടരുകയാണ്. താൽകാലിക വെടിനിർത്തൽ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ റഷ്യ വ്യക്തമാക്കുകയും യുദ്ധം പുനഃരാരംഭിക്കുകയും ചെയ്തു. അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി മോസ്‌കോയിലെത്തി. റഷ്യൻ പ്രസിഡന്‍റ് പുടിനുമായടക്കം ഇസ്രായേൽ പ്രധാനമന്ത്രി ചർച്ച നടത്തും.
യുക്രൈൻ മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ പറഞ്ഞു. യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കി നാറ്റോയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞിരുന്നു. അത്തരമൊരു നീക്കം നടത്തിയാൽ അത് വൻയുദ്ധത്തിൽ കലാശിക്കുമെന്നാണ് പറയപ്പെടുന്നത്.
തുടർന്ന് ശക്തമായ വിമർശനമാണ് സെലൻസ്കി അംഗരാജ്യങ്ങൾക്കെതിരെ ഉന്നയിച്ചത്. മാത്രമല്ല രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. എന്നാൽ നാറ്റോ – റഷ്യ ഏറ്റുമുട്ടലാണ് സെലൻസ്കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ മറുപടി നൽകിയത്.
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…