Russian Journalist Killed In Ukraine While Filming Destruction
കീവ്: യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ നടന്ന ഷെല്ലാക്രമണത്തിൽ റഷ്യൻ മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ടു. ഒക്‌സാന ബൗലിനയാണ് കൊല്ലപ്പെട്ടത്. ‘ദി ഇൻസൈഡർ’ എന്ന ഇൻവെസ്റ്റിഗേറ്റീവ് വെബ്‌സൈറ്റിന്റെ റിപ്പോർട്ടറാണ് കൊല്ലപ്പെട്ട ഒക്‌സാന.
യുക്രൈനിൽ നടക്കുന്ന റഷ്യൻ ആക്രമണത്തിൽ തകർന്ന പൊഡിൽ പ്രദേശത്ത് റിപ്പോർട്ടിംഗിന് എത്തിയതായിരുന്നു ഒക്‌സാന. മാത്രമല്ല ബൗലിനയ്‌ക്ക് പുറമെ, മറ്റൊരു വ്യക്തിയും റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവർക്കൊപ്പം രണ്ട് പേർക്ക് പരിക്കേറ്റതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം മാദ്ധ്യമ പ്രവർത്തകയുടെ മരണം ദി ഇൻസൈഡറും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ അഴിമതി വിരുദ്ധ സംഘത്തിലെ പ്രവർത്തകയായിരുന്നു ഒക്‌സാന ബൗലിന.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…