പ്രതീകാത്മക ചിത്രം
അമേരിക്കആസ്ഥാനമാക്കി പ്രവർത്തിക്കുന്നു എന്ന ഒറ്റക്കാരണത്താൽ നെറ്റ്ഫ്ലിക്സിനെതിരെ തിരിഞ്ഞ് റഷ്യ. നെറ്റ്ഫ്ലിക്സിൽ റഷ്യക്കാർക്ക് അയിത്തം കൽപ്പിച്ചിരിക്കുന്ന വെബ് സീരീസുകളുടെയും സിനിമകളുടെയും വ്യാജ കോപ്പികൾ ഡൗൺലോഡ് ചെയ്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കാനാണ് സെക്യൂരിറ്റി കൗൺസിലിലെ റഷ്യൻ ഡെപ്യൂട്ടി സെക്രട്ടറിയായ ദിമിത്രി മെദ്‌വദേവിന്റെ നിർദേശം റഷ്യൻ വാർത്താ ഏജൻസിയായ TASS ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യ്തത്.
യുക്രൈയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യക്കാർക്ക് നെറ്റ്ഫ്ലിക്സിലെ പല സീരീസുകളും സിനിമകളും കാണുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കിനെ മറികടക്കാനും നെറ്റ്ഫ്ലിക്സിന് തക്കതായ തിരിച്ചടി കൊടുക്കാനുമായാണ് റഷ്യയുടെ നീക്കം.
സ്വന്തം രാജ്യത്തെ കോപ്പി റൈറ്റ് നിയമങ്ങളെ വരെ ലംഘിച്ചുകൊണ്ട് വെബ് സീരീസുകളുടെയും സിനിമകളുടെയും വ്യാജ കോപ്പികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനാണ് റഷ്യൻ ഡെപ്യൂട്ടി സെക്രട്ടറി റഷ്യക്കാരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ലോകത്തിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ്. 2021 അവസാനത്തെ കണക്കനുസരിച്ച് 221.8 ദശലക്ഷം ഉപയോക്താക്കളാണ് നെറ്റ്ഫ്ലിക്സിനുള്ളത്. 2021ൽ ഏകദേശം 192,000 റഷ്യക്കാർക്കാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉണ്ടായിരുന്നത്.
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…
കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…
ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…
ഭാവാർദ്രമായ ആലാപനവുമായി ആരാധകരുടെ ഹൃദയം കവർന്ന് പ്രാർഥന ഇന്ദ്രജിത്ത്. ‘ഡ്യൂഡ്’ സിനിമയിലെ ‘ഊറും ബ്ലഡ്’ എന്ന ഗാനമാണ് പ്രാർഥന അതിമനോഹരമായി…