Kerala

സംസ്ഥാന പോലീസ് മേധാവി ഇനി എ കെ ജി സെന്റർ ഓഫീസ് സെക്രട്ടറി എന്നറിയപ്പെടും; സർക്കാരിനെ തിരുത്തേണ്ട പാർട്ടി സെക്രട്ടറി വിവരക്കേട് പറയുന്ന മാഷായി മാറിയിരിക്കുന്നു; മാദ്ധ്യമ പ്രവർത്തകർക്കെതിരെയുള്ള പോലീസ് നടപടിയിൽ പ്രതികരണവുമായി ഷിബു ബേബി ജോൺ

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്കെതിരെയുള്ള പോലീസ് നടപടികളിൽ പ്രതികരിച്ച് മുൻമന്ത്രി ഷിബു ബേബി ജോൺ. സംസ്ഥാന പോലീസ് മേധാവി ഇനിമുതൽ എ ക ജി സെന്റർ ഓഫീസ് സെക്രട്ടറിയായി അറിയപ്പെടുമെന്നും പാർട്ടി സെക്രട്ടറി വിവരക്കേട് പറയുന്ന മാഷായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമ പ്രവർത്തകർക്കെതിരെയുള്ള പോലീസ് നടപടികളിൽ പ്രതിഷേധിച്ച് RYF നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെല്ലായിടത്തും ഏകാധിപതികളുടെ പതനം അവരുടെ മണ്ടത്തരം കാരണമായിരുന്നുവെന്ന് സർക്കാർ മനസ്സിലാക്കണം. ഇത്തരം കാര്യങ്ങളിൽ സർക്കാരിനെ തിരുത്തേണ്ടത് പാർട്ടി സെക്രട്ടറിയുടെ കടമയാണ്. എന്നാൽ വിവരക്കേട് പറയുന്ന മാഷായി പാർട്ടി സെക്രട്ടറി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ വിരുദ്ധ എസ് എഫ് ഐ വിരുദ്ധ ക്യാമ്പയിൻ തുടർന്നാൽ ഇനിയും കേസെടുക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള സർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് RYF സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. സ്ക്രട്ടറിയേറ്റ് പടിക്കൽ പ്രവർത്തകർ ‘എ കെ ജി സെന്റർ അനക്സ്’ എന്ന ബോർഡ് സ്ഥാപിച്ചു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരുടെ സംഘടനയായ കെ യു ഡബ്ള്യു ജെ യും പ്രതിഷേധമാർച്ച് നടത്തി.

Kumar Samyogee

Recent Posts

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

9 mins ago

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

33 mins ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

10 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago