ന്യൂയോർക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇപ്പോൾ അവശേഷിപ്പിക്കുന്ന വിഷയം അധിനിവേശ കശ്മീർ മാത്രമാണെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതിൻന്റെ തിക്തഫലം ആ രാജ്യം അനുഭവിച്ച് തുടങ്ങിയെന്നും തുറന്നടിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ ഒരുകാലത്ത് പ്രോത്സാഹിപ്പിച്ചിരുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യത്തിന് അതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടിവരും. അതാണ് പാകിസ്ഥാൻ ഇപ്പോൾ അനുഭവിക്കുന്നത്. ഇന്ന് പാകിസ്ഥാനെ ഭീകരത തിരിഞ്ഞുകൊത്തുന്നു. കർമ്മം ഇന്ന് പാകിസ്ഥാൻ സമൂഹത്തെ വേട്ടയാടുന്നു. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി യോഗത്തിലാണ് ജയശങ്കർ പാകിസ്ഥാനെ പരിഹസിച്ചത്.
തങ്ങളുടേതല്ലാത്ത പല കാരണങ്ങൾകൊണ്ടും പല രാജ്യങ്ങളും പിന്നോക്കാവസ്ഥയിൽ തുടരുന്നുണ്ട്. എന്നാൽ ചില രാജ്യങ്ങൾ തകർച്ചയിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങളെ ബോധപൂർവ്വം തെരഞ്ഞെടുക്കുന്നു. അതിന് ഒരുദാഹരണമാണ് പാകിസ്ഥാനെന്നും ജയശങ്കർ പറഞ്ഞു. തീവ്രവാദം ഇരു രാജ്യങ്ങൾക്കുമിടയിലെ ഒരു വലിയ വിഷയമായിരുന്നു. എന്നാൽ അതിന്ന് പാകിസ്ഥാനെ തന്നെ തിരിഞ്ഞുകൊത്തുന്നു. അതുകൊണ്ടുതന്നെ അതിപ്പോൾ ഞങ്ങളുടെ വിഷയമല്ല. ഇപ്പോൾ അവശേഷിക്കുന്ന ഏക വിഷയം അനധികൃതമായി പാകിസ്ഥാൻ കൈവശം വച്ചിരിക്കുന്ന അധിനിവേശ കശ്മീരിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുപോകുന്നതിനെ കുറിച്ച് മാത്രമാണ് ഇന്ത്യയ്ക്ക് സംസാരിക്കാനുള്ളത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ മറുപടി പാകിസ്ഥാൻ ചോദിച്ചു വാങ്ങുകയായിരുന്നു. നേരത്തെ പൊതുസഭയിൽ പ്രസംഗിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ നടപടിയെ വിമർശിക്കുകയും വകുപ്പ് പുനഃസ്ഥാപിക്കുകയും വേണമെന്ന് ഷെരീഫ് അഭിപ്രായപ്പെട്ടത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. അത് തീർത്തും ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് ഇന്ത്യ മറുപടി നൽകിയിരുന്നു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…