Kerala

വിനാശമേ നിന്റെ പേരോ CPM? കേരളത്തിലെ ജനങ്ങളെ വലച്ചുകൊണ്ടുള്ള അഖിലേന്ത്യാ പണിമുടക്കിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്

തിരുവനന്തപുരം: കഴിഞ്ഞ 2 ദിവസങ്ങളിൽ നടന്ന അഖിലേന്ത്യാ പണിമുടക്കിനെ ഏറ്റെടുത്തത് കേരളം മാത്രമാണ്. കേരളത്തിലെ ജനങ്ങളെ വലച്ചുകൊണ്ടുള്ള അഖിലേന്ത്യാ പണിമുടക്കിനെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്. സകല സംരംഭങ്ങളും തകർത്തുകൊണ്ട് സി.പി.എം – കോൺഗ്രസ് നടത്തിയ പണിമുടക്കിന് ശേഷം, ‘നിങ്ങൾക്കും സംരംഭകരാകാം’ എന്ന പദ്ധതിയുമായി രംഗത്ത് വന്ന സർക്കാരിനെ പരിഹസിക്കുകയാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ എസ് സുരേഷ്. വിനാശകാരിയായ ഈ മുന്നണികളെ തുരത്തി, ത്രിപുരയുടെയും, പശ്ചിമ ബംഗാളിന്റേയും രാഷ്ട്രീയ വിവേകം ആർജിക്കാൻ പ്രബുദ്ധ കേരളത്തിന് ഇനിയും എത്ര നാൾ വേണമെന്ന് അദ്ദേഹം പോസ്റ്റിലൂടെ ചോദിക്കുന്നു.

സംസ്ഥാനത്തെ വ്യവസായ വകുപ്പ് സംരംഭകരെ തേടിയിറങ്ങാനും താൽപ്പര്യം പ്രകടിപ്പിക്കുന്നവരെ കൈപിടിച്ച് സംരംഭകനാക്കുന്നതിനുമുള്ള ‘നിങ്ങൾക്കും സംരംഭകരാകാം’ എന്ന സർക്കാർ പദ്ധതിയെയാണ് എസ്. സുരേഷ് പരിഹസിച്ചത്. ജനങ്ങളെ വലച്ച്, ഉള്ള സംരംഭങ്ങളെല്ലാം നിശ്ചലമാക്കി സി.പി.എം മുൻകൈ എടുത്ത് ‘വിജയിപ്പിച്ച’ സമരത്തിന് തൊട്ടുപിന്നാലെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതിലെ ഇരട്ടത്താപ്പാണ് ഇപ്പോൾ എസ്. സുരേഷ് തുറന്നു കാണിച്ചത്.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്;
”വിനാശമേ നിന്റെ പേരോ CPM
48 മണിക്കൂർ സകല സംരംഭങ്ങളെയും തകർത്ത…. CPM – കോൺഗ്രസ്സ് പണിമുടക്ക്..
49-ാം മണിക്കൂറിൽ ” നിങ്ങൾക്കും സംരംഭകരാകാം” എന്ന് കോടികൾ ചില വഴിച്ച് പരസ്യം.
പ്രബുദ്ധ കേരളത്തിന്… ഇനിയും എത്ര നാളു വേണം…
ഈ വിനാശകാരികളായ മുന്നണികളെ തുരത്തി..
ത്രിപുരയുടെയും, പശ്ചിമ ബംഗാളിന്റേയും രാഷ്ട്രീയ വിവേകം ആർജിക്കാൻ.”

അതേസമയം ‘നിങ്ങൾക്കും സംരംഭകരാകാം’ പദ്ധതിയുടെ ഭാഗമായി 2022–23 സാമ്പത്തികവർഷം സംരംഭക വർഷമായി സർക്കാർ പ്രഖ്യാപിക്കുകയാണ്. ഒരു ലക്ഷം സംരംഭമാണ് ഈ സംരംഭക വർഷത്തിൽ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ശാസ്‌ത്രീയമായ കർമപദ്ധതിയും വ്യക്തമായ കലണ്ടറും പ്രൊഫഷണലായ നിർവഹണ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.

കൂടാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ, വ്യവസായം, തദ്ദേശഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ടൂറിസം, തൊഴിൽ, ധന വകുപ്പുകൾ ഏകോപിതമായാണ് സംരംഭക വർഷത്തിന് നേതൃത്വം നൽകുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം പ്രായോഗികതലത്തിൽ നേതൃത്വം കൊടുക്കുന്നു.

admin

Recent Posts

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

35 mins ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

55 mins ago

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

2 hours ago

വീണ്ടും ബോംബ് ഭീഷണി !പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന്…

2 hours ago