ദ്വാരപാലക ശിൽപങ്ങൾ
ശബരിമല: വലിയ വിവാദങ്ങൾക്ക് വഴിവെച്ച ശബരിമല സ്വർണക്കൊള്ളക്കേസിൽ നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തുന്നതിനായി സന്നിധാനത്ത് നിർണായക നീക്കം. ശ്രീകോവിലിന്റെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഇളക്കിമാറ്റി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ഭാരം അളന്നു തിട്ടപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ അളവുതൂക്ക വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാങ്കേതിക സഹായത്തോടെയാണ് ഈ അതീവ രഹസ്യ സ്വഭാവമുള്ള നടപടികൾ പൂർത്തിയാക്കിയത്. കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ അന്വേഷണസംഘം സന്നിധാനത്ത് എത്തിയത്.
മിഥുനമാസ പൂജകൾക്കായി ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നട തുറന്ന ശേഷമാണ് എസ്.പി. എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും അളവുതൂക്ക വിഭാഗം ഉദ്യോഗസ്ഥരും സോപാനത്ത് പരിശോധന ആരംഭിച്ചത്. ശ്രീകോവിലിന്റെ കട്ടിളയ്ക്ക് മുകളിലുള്ള ചിത്രപ്പണികളോടുകൂടിയ മൂന്ന് ഭാഗങ്ങളുള്ള പ്രഭാമണ്ഡലം പൂർണ്ണമായും അഴിച്ചെടുത്ത് ദേവസ്വം ഓഫീസിന് സമീപത്തേക്ക് മാറ്റിയാണ് തൂക്കം നിർണ്ണയിച്ചത്. ഇതിന് പുറമെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന കട്ടിളപ്പാളിയുടെ താഴ്ഭാഗവും വശങ്ങളിലെ പാളികളും ഇളക്കിമാറ്റി ഭാരം അളന്നു. മുൻപ് രണ്ടുതവണ സന്നിധാനത്ത് പരിശോധന നടത്തിയ എസ്.ഐ.ടി. ദ്വാരപാലക ശില്പങ്ങൾ, തൂണുകൾ എന്നിവയിൽ നിന്ന് സാമ്പിളുകൾ മുറിച്ചെടുത്തിരുന്നെങ്കിലും ഇത്തവണ സാമ്പിൾ ശേഖരണം ഉണ്ടായില്ല.
പ്രമുഖ വ്യവസായി വിജയ് മല്യ 1998-ൽ സ്വർണം പൊതിഞ്ഞു നൽകിയ ഭാഗമാണ് ഇപ്പോൾ അഴിച്ചെടുത്ത പ്രഭാമണ്ഡലം. ഇതിനുശേഷം 2019-ലും 2025-ലും ശ്രീകോവിലിൽ സ്വർണം പൂശൽ ജോലികൾ നടന്നിരുന്നെങ്കിലും ഈ ഭാഗം ഇളക്കിമാറ്റിയിരുന്നില്ല. മുൻവർഷങ്ങളിൽ നടത്തിയ സ്വർണം പൂശലിൽ വ്യാപകമായ ക്രമക്കേടും സ്വർണക്കൊള്ളയും നടന്നിട്ടുണ്ടെന്ന ആക്ഷേപങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇപ്പോഴത്തെ ഭാരമളക്കലിലൂടെ മാത്രമേ തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തി ശാസ്ത്രീയമായി കണ്ടെത്താൻ കഴിയൂ എന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. മുൻപ് ശേഖരിച്ച സാമ്പിളുകളുടെ ജംഷേദ്‌പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലെ പരിശോധനാ ഫലം ഇതിനകം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, തിരുവാഭരണം കമ്മിഷണർ റജിലാൽ, എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി. ബിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിർണായകമായ പരിശോധനകൾ നടന്നത്.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…