പത്തനംതിട്ട : കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. നാളെ വൈകീട്ട് അഞ്ചിന് മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്ര നട തുറക്കുക. 13 ന് രാവിലെ അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമത്തോടെ പൂജകള്‍ തുടങ്ങും.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. മൂന്നു കേന്ദ്രങ്ങളിലും സുരക്ഷാചുമതല എസ്പിമാര്‍ക്ക് നല്‍കി. സന്നിധാനത്ത് വി അജിത്തിനും പമ്പയില്‍ എച്ച് മഞ്ജുനാഥിനും നിലയ്ക്കലില്‍ പി കെ മധുവിനുമാണ് സുരക്ഷാ ചുമതല നല്‍കിയിട്ടുള്ളത്.
മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും നാളെ രാവിലെ 10 ന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കൂ. ശബരിമലയില്‍ 17 വരെ എല്ലാദിവസവും കളഭാഭിഷേകം നടക്കും. 17 ന് രാത്രി 10 ന് നട അടക്കും.
അതേസമയം കുംഭമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ യുവതികളുമായി ദര്‍ശനത്തിന് എത്തുമെന്ന് നവോത്ഥാന കേരളം ഫെയ്‌സ്ബുക്ക് കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. നേരത്തെ ഇവര്‍ ശബരിമല ദര്‍ശനത്തിന് എത്തിയെങ്കിലും പൊലീസ് മടക്കി അയക്കുകയായിരുന്നു.
കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ അപമാനപരമായ പരാമർശങ്ങളുമായി എംഎൽഎ വി.കെ. പ്രശാന്ത്. 68,000 രൂപ ഓഫീസ് വാടക അലവൻസ് വാങ്ങുന്ന പ്രശാന്ത്…
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
ടോങ്ക്: പുതുവത്സരത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ രാജസ്ഥാനിലെ ടോങ്ക്-ജയ്പൂർ ദേശീയപാതയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. ഇന്ന്…
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…