പുണർതം നാൾ നാരായണ വർമ്മ
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണർതം നാൾ നാരായണ വർമ്മയെ നിയോഗിച്ചു. ജനുവരി 12-ന് (ധനു 28) പന്തളത്തുനിന്നും ആരംഭിക്കുന്ന ഘോഷയാത്രയെ നയിക്കാൻ പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ്മ വലിയരാജയാണ് ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയത്.
പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ പരേതയായ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട്ടു ഇല്ലത്ത് കെ.എൻ. നാരായണൻ നമ്പൂതിരിയുടെയും ദ്വിതീയ പുത്രനാണ് നാരായണ വർമ്മ. കേരള സർക്കാർ സർവീസിൽ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ അണ്ടർ സെക്രട്ടറിയായി വിരമിച്ച അദ്ദേഹം, പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറിയായി 2016 മുതൽ 2023 വരെ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്. 2018-ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ആചാര സംരക്ഷണത്തിനായി പന്തളത്ത് നടന്ന ആദ്യ നാമജപ ഘോഷയാത്രയ്ക്കും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും അദ്ദേഹം സജീവ നേതൃത്വം നൽകിയിരുന്നു.
പന്തളം കൊട്ടാരത്തിലെ പാലസ് വെൽഫെയർ സൊസൈറ്റിയുടെ സ്ഥാപക അംഗവും മുൻ ഖജാൻജിയുമായ അദ്ദേഹം, നിലവിൽ വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര ഉപദേശക സമിതിയിൽ കൊട്ടാരം പ്രതിനിധിയായി പ്രവർത്തിക്കുന്നു. ആത്മീയ മേഖലകളിൽ സജീവമായ അദ്ദേഹം ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന അധ്യക്ഷൻ, ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരി എന്നീ നിലകളിലും ചുമതലകൾ വഹിച്ചുവരികയാണ്. കൂടാതെ ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെയും തിരുവാഭരണപാത സംരക്ഷണ സമിതിയുടെയും സ്ഥാപകാംഗവും രക്ഷാധികാരിയുമാണ്.
വൈക്കം സ്വദേശിയും എസ്.ബി.ഐ. റിട്ടയേർഡ് ഉദ്യോഗസ്ഥയുമായ രാജലക്ഷ്മി വർമ്മയാണ് സഹധർമ്മിണി. മക്കൾ: പ്രീതി വർമ്മ (യു.എസ്.എ), ശ്രീദേവി വർമ്മ (പ്രോകോർ). മരുമക്കൾ: അരുൺ രവി വർമ്മ, ശ്രീകാന്ത് നീലകണ്ഠൻ. ശ്രീരാം വർമ്മ കൊച്ചുമകനാണ്. വിജയലക്ഷ്മി തമ്പുരാട്ടി, സുജാത തമ്പുരാട്ടി, പരേതനായ മുൻ രാജപ്രതിനിധി മകയിരം നാൾ കേരള വർമ്മ, ശ്രീലത തമ്പുരാട്ടി, കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റും മുൻ രാജപ്രതിനിധിയുമായ മൂലം നാൾ ശങ്കർ വർമ്മ എന്നിവർ സഹോദരങ്ങളാണ്.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…