Kerala

പൈങ്കുനി ഉത്രം : ശബരിമല നട തുറന്നു; കൊടിയേറ്റ് 9ന്, ആറാട്ട് 18ന്, ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂവിനുപുറമേ നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ്ങും

ശബരിമല: പൈങ്കുനി ഉത്രം മഹോല്‍സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല (Sabarimala) ശ്രീധര്‍മ്മശാസ്താക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിച്ചു. പിന്നേട് ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു.

6മണിമുതല്‍ 7.30 വരെ പ്രാസാദ ശുദ്ധിക്രിയകള്‍ നടന്നു.കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന കൊടിക്കൂറ സമർപ്പണവും ഇന്ന് നടന്നു.ഉത്സവ കൊടിയേറ്റ് ദിനമായ നാളെ പുലര്‍ച്ചെ 5 മണിക്ക് തിരുനട തുറക്കും.ശേഷം പതിവ് അഭിഷേകവും മറ്റ് പൂജകളും നടക്കും.തുടര്‍ന്ന് ബിംബ ശുദ്ധിക്രിയയും കൊടിയേറ്റ് പൂജയും നടക്കും. രാവിലെ10.30 നും 11.30 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ആണ് തിരുവുല്‍സവ കൊടിയേറ്റ്.ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഉത്സവത്തിന് കൊടിയേറ്റും.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങളായ പി.എം.തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ ,ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ് തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിൽ സംബന്ധിക്കാനായി സന്നിധാനത്ത് എത്തിച്ചേരും. 17-ാം തീയതി പള്ളിവേട്ട.18 ന് ഉച്ചക്ക് പമ്പയില്‍ തിരുആറാട്ട് നടക്കും.
നാളെ (9.03.2022) മുതല്‍ ക്ഷേത്രതിരുനട അടയ്ക്കുന്ന മാര്‍ച്ച് 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15000 ഭക്തര്‍ക്ക് ദര്‍ശനത്തിനായി അവസരം നല്‍കും.കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

admin

Recent Posts

മെഡിക്കൽ സീറ്റിന് കോടികൾ കോഴവാങ്ങി വിദേശത്തേക്ക് കടത്തി; കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ ഡി; സി എസ് ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം അടക്കം നാല് പ്രതികൾ

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ കുറ്റപത്രം സമർപ്പിച്ച് ഇഡി. സിഎസ്ഐ സഭാ മുൻ മോ‍ഡറേറ്റർ ബിഷപ് ധർമ്മരാജ് രസാലം അടക്കം…

15 mins ago

പൂഞ്ച് ഭീകരാക്രമണം; മൂന്ന് ഭീകരരെയും വധിച്ച് സുരക്ഷാ സേന ! വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ദില്ലി: എന്‍ഐഎ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ഭീകരരെ ഒടുവിൽ കശ്മീരില്‍ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയില്‍…

28 mins ago

മുംബൈയിൽ ഷവർമ കഴിച്ച് 19 കാരന്റെ മരണം; തെരുവോര കച്ചവടക്കാർ അറസ്റ്റിൽ‌‌; അന്വേഷണത്തിൽഉപയോ​ഗിക്കുന്നത് അഴുകിയ ഇറച്ചിയെന്ന് കണ്ടെത്തൽ

മുംബൈ: ഷവർമ കഴിച്ച് 19-കാരൻ മരിച്ചതിൽ രണ്ട് പേർ അറസ്റ്റിൽ. തെരുവോര കച്ചവടക്കാരായ ആനന്ദ് കുബ്ല, അഹമ്മദ് ഷെയ്ഖ് എന്നിവരാണ്…

1 hour ago

‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ്! 18 വർഷം മുൻപ് യഥാർത്ഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം

ചെന്നൈ: 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം. 2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ…

1 hour ago

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം; അതിജീവിതയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം. പരാതി അന്വേഷിക്കുന്ന…

2 hours ago