ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്കാന് തയ്യാറാണെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ.ബേബി. .സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കും. എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും സത്യവാങ്മൂലം നല്‍കുകയെന്നും എം.എ.ബേബി പറഞ്ഞു.
വിശ്വാസികളുടെ സമ്മര്‍ദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റുന്നതെന്നും ബേബി വ്യക്തമാക്കി. സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ കണക്കിലെടുത്തേ സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതല വഹിക്കുന്ന പാര്‍ട്ടിക്ക് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകൂ. എല്ലായിടത്തും സമത്വവും തുല്യതയും എന്ന നിലപാട് ഘട്ടംഘട്ടമായിട്ടാകും സമൂഹത്തില്‍ നടപ്പാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുഡിഎഫ് തിരഞ്ഞെടുപ്പ് വിഷയമാക്കിയതു കൊണ്ടാണ് സി.പി.എം ഇപ്പോള്‍ നിലപാട് മാറ്റിയത്ഈനാണ് പറയപ്പെടുന്നത്.ശബരിമലവിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് യു.ഡി.എഫ്. ശബരിമല പ്രശ്നം വീണ്ടും പ്രചാരണായുധമാക്കുന്നത്.
മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലഭിച്ച തിരിച്ചടി പാർട്ടി ഇനിയൊരിക്കലും മറക്കാനിടയില്ല |BJP| #JAYARAJAN #cpm #bjp #modi #amitshah
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…
ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എംഎല്‍എയ്ക്കുമെതിരെ…
ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…
കാനഡയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ…
മുഖ്യമന്ത്രി ഫോണുമായി ഹാജരാകണം ! ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ പോലീസിന്റെ ചടുല നീക്കം