Kerala

മണ്ഡല മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും; ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാനന പാതയിലൂടെ തീർത്ഥാടകർക്ക് സഞ്ചരിക്കാം; നിയന്ത്രണങ്ങൾ ഇങ്ങനെ

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമല നട (Sabarimala Nada Opens Today)ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിയ്ക്കാണ് നട തുറക്കുക. എന്നാൽ ഭക്തർക്ക് പ്രവേശനം നാളെ മുതൽ മാത്രമേ അനുവദിക്കുകയുള്ളു. ഒരു ഇടവേളയ്‌ക്ക് ശേഷമാണ് കാനന പാതയിലൂടെ വീണ്ടും തീർത്ഥാടകർക്ക് സഞ്ചരിക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്. ഇതിനാവശ്യമായ സൗകര്യം ഒരുക്കുന്നത് അവസാനഘട്ടത്തിലാണ്. ഇന്ന് എ.ഡി.എം അർജ്ജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം കാനന പാതയിൽ പരിശോധന നടത്തും.

അതേസമയം കാനന പാതിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. കോഴിക്കാൽക്കടവിൽ നിന്ന് പുലർച്ചെ 5.30നും 10.30നും ഇടയിൽ മാത്രമേ കാനനപാതയിലേയ്‌ക്ക് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഴുതക്കടവിലും, മുക്കുഴിയിലും രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് 12 വരെയാണ് പ്രവേശനം നൽകുക. തീർത്ഥാടകർക്ക് തനിച്ചും കൂട്ടമായും വരാം. എന്നിരുന്നാലും പല ബാച്ചുകളായി തിരിച്ച് മാത്രമായിരിക്കും കാനന പാതയിലൂടെ കടത്തിവിടുക. വൈകിട്ട് അഞ്ച് മണിക്ക് ശേഷം പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല. വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന് എന്നിവിടങ്ങളിൽ ഭക്തർക്ക് വിരിവയ്‌ക്കാൻ സൗകര്യമുണ്ട്.

ജനുവരി 14നാണ് ഇക്കുറി മകരവിളക്ക്. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനത്തിന് അവസരമുണ്ടാകും. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിക്കും.

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

7 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

7 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

7 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

8 hours ago