കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : ശബരിമല ക്ഷേത്ര താൽപര്യങ്ങൾക്കെതിരെ പരസ്യനിലപാടെടുക്കുകയും ഭക്തജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ച യുഡിഎഫ് സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹവും അയ്യപ്പഭക്തരോടുള്ള വെല്ലുവിളിയുമാണെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. ശബരിമലയിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെത്തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കോടിക്കണക്കിന് വിശ്വാസികളോട് കാണിച്ച കൊടുംവഞ്ചനയാണ്. പൊതുജന പ്രതിഷേധത്തെ തുടർന്ന് നിയമിതനായ സ്പെഷ്യൽ പ്ലീഡർ രാജിവെച്ചതുകൊണ്ട് മാത്രം ഈ നിയമനത്തിന് പിന്നിലെ ദുരൂഹതകൾ അവസാനിക്കുന്നില്ലെന്നും അദ്ദേഹം കെ ജി മാരാർ ഭവനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നിയമനം നടന്നതെന്നും ആരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനമെന്നും അറിയാൻ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്.
ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദത്തിന്റെ പിന്നിൽ നടന്നിട്ടുള്ള ഒട്ടേറെ കരുനീക്കങ്ങളും ഒത്തുകളികളും പുറത്തുവരേണ്ടതുണ്ടെന്ന് കുമ്മനം രാജശേഖരൻ ചൂണ്ടിക്കാട്ടി. ദ്വാരപാലക ശില്പം ചെമ്പിൽ നിർമ്മിച്ചതാണെന്ന വാദം ഉയർന്ന ആദ്യഘട്ടത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ വി ഡി സതീശൻ അതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയായ ശേഷം അതേ അഭിഭാഷകനെ ആദരിച്ച് സ്പെഷ്യൽ പ്ലീഡറായി നിയമിക്കാൻ ശ്രീ വി ഡി സതീശൻ തയ്യാറായത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ വിവാദ തീരുമാനത്തിൽ മുഖ്യമന്ത്രിയെപ്പോലെ തന്നെ ദേവസ്വം മന്ത്രിക്കും പൂർണ ഉത്തരവാദിത്വമുണ്ട്. മന്ത്രിസഭയുടെ അജണ്ടയും നോട്ടും മുൻകൂട്ടി അറിയാവുന്ന ദേവസ്വം മന്ത്രി ശ്രീ കെ മുരളീധരന്, നിയമനത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്ന നിലപാട് സ്വീകരിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ദേവസ്വം വകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന നിയമനങ്ങൾ വകുപ്പ് മന്ത്രിയുടെ അറിവോ സമ്മതമോ കൂടാതെ നടക്കില്ലെന്നത് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ പൂർണ്ണമായി അവഗണിക്കുകയും നാടിന് അപമാനകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത ഈ തീരുമാനത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ശ്രീ വി ഡി സതീശനും ദേവസ്വം മന്ത്രി ശ്രീ കെ മുരളീധരനും ഏറ്റെടുക്കണമെന്നും ഇരുവരും കേരളത്തിലെ അയ്യപ്പഭക്തരോട് പരസ്യമായി മാപ്പ് പറയണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…