Kerala

ഓണം നാളുകളിലെ പൂജകൾക്കായി ശബരിമലനട  ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും; ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ ഭക്തർക്ക് ഓണസദ്യ; 31-ന് രാത്രി തിരുനടയടയ്ക്കും

പത്തനംതിട്ട: ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര തിരുനട  ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ഉത്രാടം ദിനമായ നാളെ സന്നിധാനത്ത് മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയുടെവകയായിരിക്കും ഉത്രാടസദ്യ ഉണ്ടായിരിക്കുക. തിരുവോണദിനമായ 29-ന് ദേവസ്വം ജീവനക്കാരുടെ വകയാണ് സദ്യ. കൂടാതെ അവിട്ടം, ചതയം എന്നീ ദിവസങ്ങളിലും ഭക്തർക്കായി ഓണസദ്യ ഒരുക്കിയിട്ടുണ്ട്.

എല്ലാ തീർഥാടകർക്കും സദ്യ നൽകാനുള്ള ക്രമീകരണം ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഒരുക്കും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും. പൂജകൾ പൂർത്തിയാക്കി ക്ഷേത്ര തിരുനട 31-ന് രാത്രിഅടയ്ക്കും.

Anusha PV

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

9 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

9 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

10 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

10 hours ago