Categories: Kerala

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുതന്നെ തനിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തന്നെയാണ് തന്റേതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആശങ്കകളില്ലാത്ത മണ്ഡലകാലമാണ് ഇത്തവണ ശബരിമലയിലേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയിലുള്ള അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ സംഘത്തിലെ യുവതികളെ തിരിച്ചയച്ച കാര്യത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ സൗകര്യങ്ങള്‍ വിഷയമാക്കിയ യോഗത്തില്‍ എല്ലാ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ദേവസ്വം ബോര്‍ഡിന് ഉണ്ടായിരിക്കുന്ന സാമ്പത്തിക ബാദ്ധ്യത ശബരിമല ഭക്തരില്‍ നിന്നും ലഭിക്കുന്ന നടവരവിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇത്തവണത്തെ മണ്ഡലകാലം മുതല്‍ ഭക്തരുടെ വാഹനങ്ങള്‍ ശബരിമലയിലേക്ക് കടത്തിവിടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.200 കെഎസ്ആര്‍ടിസി ബസുകളാണ് പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളിലൂടെ ഭക്തര്‍ ഉപയോഗപ്പെടുത്തുക. ഇത്തവണ ഈ ബസുകളില്‍ കണ്ടക്ടര്‍മാരും ഉണ്ടാകും. കഴിഞ്ഞ തവണ പമ്പയിലും നിലയ്ക്കലിലും ഉള്ള കൗണ്ടറുകളിലൂടെയാണ് ഭക്തര്‍ ടിക്കറ്റുകള്‍ എടുത്തിരുന്നത്. ഇത് ഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. അംഗപരിമിതര്‍ക്കായി പ്രത്യേകം സര്‍വീസുകളും ഉണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

admin

Recent Posts

കെഎസ്ആര്‍ടിസി ബസ് പ്രസവമുറിയായി; യാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം !തൃശ്ശൂര്‍ സ്വദേശിനിയും പെണ്‍കുഞ്ഞും സുഖമായിരിക്കുന്നു

അമല നഗര്‍ : കെഎസ്ആർടിസി ബസിൽ യുവതിക്ക് സുഖപ്രസവം.അങ്കമാലിയിൽ നിന്ന് തൊട്ടിപ്പാലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പേരാമംഗലത്ത് എത്തിയപ്പോഴാണ് ചെയ്യവേ…

7 mins ago

പ്രജ്ജ്വൽ രേവണ്ണ നാട്ടിലേക്ക്; ജർമ്മനിയിൽ നിന്ന് ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി റിപ്പോര്‍ട്ട്‌ !

ബംഗളൂരു: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ജർമ്മനിയിലേക്ക് കടന്ന ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണ ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് ബംഗളൂരുവിലേക്ക്…

51 mins ago

മൂന്നാർ കയ്യേറ്റ കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ! വ്യാജ പട്ടയക്കേസിൽ എം ഐ രവീന്ദ്രനെതിരെ എന്ത് നടപടിയെടുത്തെന്ന് ചോദ്യം

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ഹൈക്കോടതി. മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് മുൻ തഹസിൽദാർ എംഐ…

59 mins ago

മുഖ്യമന്ത്രി മൗനം വെടിയണം !പ്രൈസ്‌വാട്ടർ കൂപ്പേഴ്സ്, ലാവലിൻ കമ്പനികളിൽനിന്ന് പണം വന്നോയെന്ന് പിണറായി വ്യക്തമാക്കണം;വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റൊരാള്‍ക്കും വിദേശത്തുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, എസ്.എന്‍.സി ലാവലിന്‍ ഉള്‍പ്പെടെയുള്ള…

1 hour ago

വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികൾ! വെളിപ്പെടുത്തലുമായി ഷോ​ൺ ജോ​ർ​ജ് ! |veena vijayan

വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികൾ! വെളിപ്പെടുത്തലുമായി ഷോ​ൺ ജോ​ർ​ജ് ! |veena vijayan

1 hour ago

വീണാ വിജയന്റെ എക്‌സാലോജിക്കിന്റെ വിദേശ അക്കൗണ്ടില്‍ കോടികള്‍ കൈമാറ്റം ചെയ്യപ്പെട്ടു

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഷോ​ൺ ജോർജ് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. എക്സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ്…

2 hours ago