Kerala

പാട്ട് പാടി വിഭവങ്ങള്‍ ചോദിക്കുന്ന സദ്യ…! ആറൻമുളയിൽ ഇന്ന് അഷ്ടമി രോഹിണി വള്ളസദ്യ; 51 പള്ളിയോടങ്ങളും ഒരു ലക്ഷത്തിൽപരം ഭക്തരും പങ്കെടുക്കും

പത്തനംതിട്ട: ലോകത്തിലെ ഏറ്റവും വലിയ പന്തിഭോജനമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് ആറന്മുള ക്ഷേത്രമതിൽക്കകത്ത് നടക്കും. 351 പറ അരിയുടെ സദ്യയ്ക്കായി 67 -ൽപരം വിഭവങ്ങളാണ് ഒരുക്കുന്നത്. സദ്യയിൽ 51 കരകളിൽ നിന്നും എത്തുന്ന പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാരെ കൂടാതെ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് സൂചന.

രാവിലെ പതിനൊന്നരയോടെ വിവിധ കരകളിലെ പള്ളിയോടങ്ങൾ പമ്പ നദിയിൽ ജലഘോഷയാത്ര നടത്തിയശേഷം നയമ്പുകളും ഏന്തി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കും. തുടർന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ് രാജൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കെ.അനന്തഗോപൻ ഭദ്രദീപം കൊളുത്തി വള്ളസദ്യ ഉദ്ഘാടനം ചെയ്യും. ക്ഷേത്രമുറ്റത്തും ഊട്ടുപുരകളിലുമായാണ് സദ്യ വിളമ്പുന്നത്. ഇന്നലെ സദ്യക്ക് വിളമ്പാൻ ചേനപ്പാടിക്കാരുടെ പാളത്തൈരുമായി ഘോഷയാത്ര നടന്നിരുന്നു. 300 ഓളം വിദഗ്ധ പാചക തൊഴിലാളികളുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കുന്നത്.

അതേസമയം, നിരവധി ആചാരങ്ങളടങ്ങിയ ചടങ്ങാണ് ആറന്മുള വള്ളസദ്യ. ആദ്യം വഴിപാട് നടത്താൻ പള്ളിയോട കരയിൽ നിന്നും അനുവാദം വാങ്ങണം. അനുവാദം വാങ്ങിയ ശേഷം വഴിപാടുകാർ സദ്യക്കുള്ള ഒരുക്കമാരംഭിക്കും. വള്ളസദ്യ ദിവസം, ആരാണോ വഴിപാട് നടത്തുന്നത് അവർ രാവിലെ ക്ഷേത്രത്തിലെത്തി നിറപറ സമർപ്പിക്കുന്നു. രണ്ട് പറകളായിരിക്കും ഈ ഭക്തർ നിറക്കുന്നത്. ഒന്ന് ഭ​ഗവാനാണെങ്കിൽ മറ്റൊന്ന് പള്ളിയോടത്തിനാണ്. ഓരോ പള്ളിയോട കടവിൽ നിന്നും ആചാരപ്രകാരം പള്ളിയോടത്തെ യാത്രയാക്കും. ആരുടെയാണോ വഴിപാട് അവർ കരമാർ​ഗം ക്ഷേത്രത്തിലെത്തും. വഞ്ചിപ്പാട്ടും പാടി പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ ക്ഷേത്രസമീപമെത്തി ചേരുന്നു. ക്ഷേത്രത്തിലെത്തുന്ന വള്ളത്തെ വിളക്ക്, താലപ്പൊലി, മുത്തുക്കുട എന്നിവയൊക്കെയായിട്ടാണ് വഴിപാടുകാർ സ്വീകരിക്കുന്നത്.

ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം നേരെ കൊടിമരച്ചുവട്ടിലേക്ക് പോകുന്നു. പറ അർപ്പിച്ചിരിക്കുന്ന, സ്ഥലത്തെത്തിയ ശേഷം മുത്തുക്കുടയും ഒരു തുഴയും ആറന്മുള തേവർക്ക് സമർപ്പിക്കും. ശേഷം വഞ്ചിപ്പാട്ടും പാടി വള്ളസദ്യ ഉണ്ണാൻ നേരെ ഊട്ടുപുരയിലേക്ക് പോകുന്നു. എന്നാൽ, ഊട്ടുപുരയിലെത്തിയാലും ചടങ്ങ് തീരുന്നില്ല. ഓരോ പാട്ട് പാടിയാണ് വിഭവങ്ങൾ ചോദിക്കുന്നത്. അവയെല്ലാം വഴിപാടുകാരൻ വിളമ്പുന്നു. സദ്യക്ക് ശേഷം കൊടിമരച്ചുവട്ടിലെത്തി ഭ​ഗവാനെ തൊഴുത ശേഷം നേരത്തെ നിറച്ചു വച്ചിരിക്കുന്ന പറ മറിക്കും. ദക്ഷിണ വാങ്ങിയ ശേഷം വഴിപാടുകാരെ അനു​ഗ്രഹിച്ച് പള്ളിയോട കരക്കാർ മടങ്ങുന്നു. ഇന്നും അഭീഷ്ട സിദ്ധിക്ക് വേണ്ടി അനവധി പേരാണ് വള്ളസദ്യ നടത്തുന്നത്.

Meera Hari

Recent Posts

പാർട്ടി ഇന്നോവയും തയ്യാർ പോരാളി ഷാജിയെ പാഠം പഠിപ്പിക്കാൻ പോലീസ്

മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia

7 hours ago

‘കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുന്നത്’ പ്രചരിപ്പിച്ചു| അരുന്ധതിറോയ്‌ക്കെതിരേ യുഎപിഎ

2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന്‍ നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…

7 hours ago

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…

7 hours ago

കുവൈറ്റ് ദുരന്തം ! ലോക കേരളസഭയിൽ പങ്കെടുക്കില്ലെന്ന് എം എ യൂസഫലി

അബുദാബി: കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…

8 hours ago

അപകടം നടന്ന് പിറ്റേന്ന് കമ്പനി വെബ്സൈറ്റ് പിൻവലിച്ചു? |EDIT OR REAL|

കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait

8 hours ago

മാറിനിൽക്കാൻ തീരുമാനിച്ച ഡോവലിനെ തിരികെ എത്തിച്ചത് മോദി? |EDIT OR REAL|

അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda

8 hours ago