ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ നിറവിലാണ് നാടെങ്ങും. രാജ്യമെമ്പാടുമുള്ള നിരവധി ഭക്തർ ശ്രീകൃഷ്ണനെ ഈ ദിവസം ആരാധിക്കുകയും പ്രത്യേകവ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഇന്ന് രാവിലെ മുതൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് ആഘോഷങ്ങൾ ആരംഭിക്കും. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനകളും നടത്തുന്നു.
മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ഐതിഹ്യങ്ങൾ പറയുന്നതനുസരിച്ച് ഭദ്രപാദയിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയിലാണ് ശ്രീകൃഷ്ണൻ ജനിച്ചത് എന്നാണ്. കണ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളിൽ സംസ്ഥാനത്തുടനീളം വിവിധ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. കർണാടകയിലെ ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിലും പ്രത്യേക പ്രാർത്ഥനകളും ആഘോഷങ്ങളും ഈ ദിവസത്തിൽ നടത്താറുണ്ട്.
അതേസമയം, ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ശോഭയാത്രകളിൽ രണ്ടരലക്ഷത്തിൽ അധികം കുട്ടികൾ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ പ്രസന്നകുമാർ അറിയിച്ചു. ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന മുദ്രാവാക്യം മുൻ നിർത്തിയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങളുടെ തുടക്കം കുറിച്ചത്. കൂടാതെ, ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകളിൽ കുട്ടികൾ വിവിധ വേഷധാരികളായാണ് അണിനിരക്കുക. അവതാര കഥകളുടെ ദൃശ്യാവിഷ്‌കരണവുമായി നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, ഭജന സംഘങ്ങൾ എന്നിങ്ങനെ വിവിധ സംഘങ്ങളാകും നഗര വീഥീകളിൽ അണി നിരക്കുക. അമ്പാടിക്കണ്ണൻ, രാധ, ഭാരതാംബ, പാർവതി, ലക്ഷ്മി ദേവീ, സരസ്വതി ദേവി, സീത, മുരുകൻ, ഹനുമാൻ, ശിവൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്‌നൻ എന്നിങ്ങനെ വിവിധ വേഷങ്ങളിലാകും കുട്ടികളെത്തുക. ക്ഷേത്രത്തിലുൾപ്പെടെ ശോഭയാത്രകളുടെ അവസാനം ഉറിയടി തുടങ്ങി വിവിധ പരിപാടികളും നടക്കും. ഒരാഴ്ചയോളമായി നീണ്ടുനിന്ന ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് ഇന്ന് ശോഭയാത്രയോടെ സമാപനമാകും.
ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ നിലച്ചുപോയിട്ട് 78 മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാനാകാതെ ലോകരാജ്യങ്ങൾ വലയുന്നു. ഔട്ട്‌ലുക്ക്,…
മുത്തച്ഛന്റെ സ്വത്ത് നിയമപരമായ അവകാശികൾക്കിടയിൽ ഭാഗംവെച്ച് നൽകിയശേഷം പിതാവിന് ലഭിച്ച ഓഹരിയിൽ മകന് ജന്മാവകാശം ഉന്നയിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഹിന്ദു പിന്തുടർച്ചാവകാശ…
ഡൽഹി കലാപക്കേസിൽ യു.എ.പി.എ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിനെ മതസ്വാതന്ത്ര്യത്തിനായി പോരാടുന്ന വ്യക്തിയായി വിശേഷിപ്പിച്ച് അമേരിക്കൻ…
ഉത്തർപ്രദേശിലെ മീററ്റിൽ ഹിന്ദു ഉടമസ്ഥതയിലുള്ള സാരി ഷോറൂമിന് തീയിട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 12ന്…
മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ രാജ്യവ്യാപകമായി നടപടി ശക്തമാക്കി സിബിഐ. ആറ് സംസ്ഥാനങ്ങളിലായി 33 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ…
ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…