Saji Cherian's swearing-in may not happen tomorrow
തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തെ അസാധാരണ സ്ഥിതിവിശേഷമെന്ന് ഗവർണർ. പുനപ്രവേശനത്തിൽ ഗവർണറുടെ കടുത്ത നിലപാടാണ് സിപി എമ്മിന് വെല്ലുവിളിയായിരിക്കുന്നത്. ഭരണഘടനയുടെ അന്തസിനെ അപമാനിച്ച് പ്രസംഗിച്ചതിനെ തുടർന്ന് രാജിവയ് ക്കേണ്ടിവന്ന സജിചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക് എ ത്തുന്നതിൽ ഗവർണർക്ക് കടുത്ത എതിർപ്പാണുള്ളതെന്ന് അദ്ദേഹത്തിന്റെ നിലപാടുകൾ വ്യക്തമാക്കുന്നു. ഈ സാഹ ചര്യത്തെ എങ്ങിനെ അതിജീവിക്കും എന്നതിൽ സിപിഎമ്മിനകത്തും ആശങ്കയുണ്ട്..ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയിൽ കഴമ്പുള്ളതിനാലും മുഖ്യമന്ത്രിക്കുപോലും അംഗീകരിക്കാൻ കഴിയാത്തതിനാലുമാണ് സജി ചെറിയാന് രാജിവയ്ക്കേണ്ടിവന്നതെന്ന് ഗവർണർ പറഞ്ഞുകഴിഞ്ഞു.
ആ സാഹചരത്തിൽ എന്ത് മാറ്റമാണുണ്ടായതെന്ന് പരിശോധിക്കുമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഭരണഘടനയെ അവഹേളിച്ചുവെന്ന കേസ് കോടതി യിൽ നിലനിൽക്കുന്നതിനാൽ പോലീസ് റിപ്പോർട്ടിന്റെ മാ ത്രം അടിസ്ഥാനത്തിൽ മന്ത്രിയെ തിരിച്ചെടുക്കാൻ ഗവർണർ തയ്യാറാകില്ലെന്നാണ് സൂചനകൾ.2022 ജൂലൈ 3ന് ആയിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ഇതുസംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നടക്കുകയാണ്. പ്രതിഷേധം ശക്തമാകുകയും നിയമനടപ ടിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ 6ന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കുക. യായിരുന്നു. കോടതിയിൽ കേസ് നിലനിൽക്കുമ്പോഴും പോലീസിനെക്കൊണ്ട് ക്ലീൻചിറ്റ് നൽകി തിരിച്ചുകൊണ്ടുവരാനാണ് സിപിഎം നീക്കം.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…