Monday, September 21, 2026

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കില്ല ;അസാധാരണ സ്ഥിതി വിശേഷമെന്ന് ഗവർണർ,കൂടുതൽ വ്യക്തത ആവശ്യപ്പെട്ടേക്കും

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തെ അസാധാരണ സ്ഥിതിവിശേഷമെന്ന് ഗവർണർ. പുനപ്രവേശനത്തിൽ ഗവർണറുടെ കടുത്ത നിലപാടാണ് സിപി എമ്മിന് വെല്ലുവിളിയായിരിക്കുന്നത്. ഭരണഘടനയുടെ അന്തസിനെ അപമാനിച്ച് പ്രസംഗിച്ചതിനെ തുടർന്ന് രാജിവയ് ക്കേണ്ടിവന്ന സജിചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക് എ ത്തുന്നതിൽ ഗവർണർക്ക് കടുത്ത എതിർപ്പാണുള്ളതെന്ന് അദ്ദേഹത്തിന്റെ നിലപാടുകൾ വ്യക്തമാക്കുന്നു. ഈ സാഹ ചര്യത്തെ എങ്ങിനെ അതിജീവിക്കും എന്നതിൽ സിപിഎമ്മിനകത്തും ആശങ്കയുണ്ട്..ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയിൽ കഴമ്പുള്ളതിനാലും മുഖ്യമന്ത്രിക്കുപോലും അംഗീകരിക്കാൻ കഴിയാത്തതിനാലുമാണ് സജി ചെറിയാന് രാജിവയ്ക്കേണ്ടിവന്നതെന്ന് ഗവർണർ പറഞ്ഞുകഴിഞ്ഞു.

ആ സാഹചരത്തിൽ എന്ത് മാറ്റമാണുണ്ടായതെന്ന് പരിശോധിക്കുമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഭരണഘടനയെ അവഹേളിച്ചുവെന്ന കേസ് കോടതി യിൽ നിലനിൽക്കുന്നതിനാൽ പോലീസ് റിപ്പോർട്ടിന്റെ മാ ത്രം അടിസ്ഥാനത്തിൽ മന്ത്രിയെ തിരിച്ചെടുക്കാൻ ഗവർണർ തയ്യാറാകില്ലെന്നാണ് സൂചനകൾ.2022 ജൂലൈ 3ന് ആയിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ഇതുസംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നടക്കുകയാണ്. പ്രതിഷേധം ശക്തമാകുകയും നിയമനടപ ടിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ 6ന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കുക. യായിരുന്നു. കോടതിയിൽ കേസ് നിലനിൽക്കുമ്പോഴും പോലീസിനെക്കൊണ്ട് ക്ലീൻചിറ്റ് നൽകി തിരിച്ചുകൊണ്ടുവരാനാണ് സിപിഎം നീക്കം.

Related Articles

Latest Articles