India

തോക്കിന് ലൈസന്‍സിന് അപേക്ഷിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ബുള്ളറ്റ്പ്രൂഫ് കാര്‍ വാങ്ങി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍; താരം സുരക്ഷ വർധിപ്പിച്ചിരിക്കുന്നതിന് പിന്നിലെ കാരണം വധഭീഷണി

മുംബൈ: തോക്കിന് ലൈസന്‍സിന് അപേക്ഷിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ബുള്ളറ്റ്പ്രൂഫ് കാര്‍ വാങ്ങി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. താരത്തിന്റെ വീട്ടില്‍ ബുള്ളറ്റ്പ്രൂഫ് ഗ്ലാസ്സുള്ള ഒരു കാറും പ്രത്യേക സുരക്ഷകളും കണ്ടതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തനിക്കും പിതാവിനും നേരെ വധഭീഷണി ഉയര്‍ന്നതിന് പിന്നാലെയാണ് താരം കൂടുതല്‍ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.

തന്റെ വാഹനങ്ങളില്‍ ഒന്നായ ലാന്‍ഡ് ക്രൂയിസറാണ് ബുള്ളറ്റ്പ്രൂഫായി അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നത്. കാര്‍ പുതിയ മോഡല്‍ അല്ലെങ്കിലും, അപകടങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഇതിനു കഴിയും. ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം, ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മുസേവാലയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സല്‍മാനും പിതാവിനും വധഭീഷണി കത്ത് ലഭിക്കുന്നത്. തുടര്‍ന്ന് താരം സ്വന്തം സുരക്ഷയും കുടുംബാംഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത് എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജൂണിലാണ് സല്‍മാനും പിതാവിനുമെതിരെ വധ ഭീഷണി ഉണ്ടായത്. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും കത്ത് മുഖാന്തരമാണ് താരത്തിനെതിരെ ഭീഷണി ഉണ്ടായത്. ‘മൂസെവാലയുടെ അവസ്ഥ തന്നെയാകും’ എന്നായിരുന്നു കത്തില്‍ കുറിച്ചിരുന്നത്. സല്‍മാന്‍ ഖാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാന്‍ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത്.

admin

Recent Posts

‘സത്യം ജയിക്കും! കെട്ടിപ്പൊക്കുന്ന നുണകളില്‍ തളരാനില്ല’; രാജ്ഭവനിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്.…

10 mins ago

കൊച്ചിയിൽ നടുക്കുന്ന ക്രൂരത! നവജാത ശിശുവിനെ എറിഞ്ഞുകൊന്നു? മൃതദേഹം നടുറോഡിൽ!

കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ്…

15 mins ago

വോട്ടെണ്ണൽ ദിവസം രാഹുലിന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി വരും; തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് പാർട്ടി നേരിടാൻ പോകുന്നതെന്ന് അമിത് ഷാ

ദില്ലി: തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടെണ്ണൽ ദിവസമായ ജൂൺ…

36 mins ago

വാകത്താനത്ത് 19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്ന് മാലിന്യകുഴിയിൽ തള്ളി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കോട്ടയം: വാകത്താനത്ത് സഹപ്രവര്‍ത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ പാണ്ടി ദുരൈ (29)…

1 hour ago

മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പാക്കാൻ ശ്രമം; ഭിന്നിപ്പിച്ച് ഭരിക്കലാണ് കോൺഗ്രസിന്റെ നയമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗൾ…

1 hour ago

വടകരയിൽ ലഹരിമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടം, അഞ്ചു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് എട്ട് യുവാക്കൾ, എല്ലാവരുടെയും മൃതദ്ദേഹത്തിനരികിൽ സിറിഞ്ചുകൾ!

കോഴിക്കോട്: വടകരയിൽ നിന്ന് കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിൽ ആശങ്ക ഉയരുന്നു. ഒന്നര മാസത്തിനിടെ നാല്…

2 hours ago