pubj
ദില്ലി: ഇന്ത്യയിൽ പബ്ജിയുടെ അപരനും നിരോധനം. പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ ബാറ്റില്‍ഗ്രൗണ്ട്സ് ഇന്ത്യ ഗെയിമിന് രാജ്യത്ത് നിരോധനം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഇനി മുതല്‍ ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. ഐടി നിയമം 69 എ വകുപ്പ് പ്രകാരമാണ് നിരോധനം. 2020ല്‍ സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി ജനപ്രിയ ഗെയിമായ പബ്ജി, ടിക് ടോക്ക് തുടങ്ങി ഇരുന്നൂറോളം ആപ്പുകള്‍ സമാനമായ രീതിയില്‍ നിരോധിച്ചിരുന്നു.
പബ്ജിയുടെ നിരോധനത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ ഗെയിമിങ് കമ്ബനിയായ ‘ക്രാഫ്റ്റണ്‍’ ആണ് ബാറ്റില്‍ഗ്രൗണ്ട്സ് ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നിരോധനമെന്ന് ഗൂഗിള്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്നാണ് ഗെയിം നിര്‍മ്മാതാക്കളായ ക്രാഫ്റ്റണ്‍ പ്രതികരിച്ചത്.
രാജ്യ സുരക്ഷയേക്കുറിച്ചുള്ള ആശങ്കകള്‍ തന്നെയാണ് നിരോധനത്തിന് പിന്നിലെന്നാണ് അഭ്യൂഹം. ചൈനയിലെ സെര്‍വറുകളുമായി ഡാറ്റ ഷെയര്‍ ചെയ്യപ്പെടുന്നുവെന്ന ആശങ്കയിലാണ് കേന്ദ്രം എന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…