പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : മന്ത്രിമാരുടെയും നിയമസഭ സാമാജികരുടേയും ശമ്പളം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ. അലവന്‍സുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം കമ്മീഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.
അലവന്‍സുകളില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധന വരുത്തണമെന്നും കമ്മീഷന്‍ നിർദേശിച്ചിട്ടുണ്ട് . ചികിത്സ, താമസം, ഫോണ്‍ എന്നിവയുള്‍പ്പെടെയുള്ള ക്ഷാമബത്തകളും ഉയര്‍ത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
ഇതിനു മുൻപ് 2018ലാണ് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയത്. ഇതിൻ പ്രകാരം മന്ത്രിമാര്‍ക്ക് 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70000 രൂപയുമാണ് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ശമ്പള വർദ്ധനവിനായി കമ്മീഷനെ നിയോഗിച്ചത് സർക്കാരിന്റെ ഇരട്ടത്താപ്പ് തന്നെയാണ്.
കഴിഞ്ഞ ജൂലൈയിലാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ ഏകാംഗ കമ്മീഷനാക്കി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. വരുന്ന മന്ത്രിസഭ യോഗത്തില്‍ കമ്മീഷന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചേക്കും.
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം…
ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…
സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…