Sunday, June 2, 2024
spot_img

കേരളം കുത്തുപാള എടുത്താലും കുഴപ്പമില്ല;മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ദ്ധിപ്പിക്കണം’; സര്‍ക്കാരിന് കമ്മീഷന്റെ ശുപാര്‍ശ

തിരുവനന്തപുരം : മന്ത്രിമാരുടെയും നിയമസഭ സാമാജികരുടേയും ശമ്പളം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ. അലവന്‍സുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം കമ്മീഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.

അലവന്‍സുകളില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധന വരുത്തണമെന്നും കമ്മീഷന്‍ നിർദേശിച്ചിട്ടുണ്ട് . ചികിത്സ, താമസം, ഫോണ്‍ എന്നിവയുള്‍പ്പെടെയുള്ള ക്ഷാമബത്തകളും ഉയര്‍ത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

ഇതിനു മുൻപ് 2018ലാണ് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയത്. ഇതിൻ പ്രകാരം മന്ത്രിമാര്‍ക്ക് 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70000 രൂപയുമാണ് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ശമ്പള വർദ്ധനവിനായി കമ്മീഷനെ നിയോഗിച്ചത് സർക്കാരിന്റെ ഇരട്ടത്താപ്പ് തന്നെയാണ്.

കഴിഞ്ഞ ജൂലൈയിലാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ ഏകാംഗ കമ്മീഷനാക്കി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. വരുന്ന മന്ത്രിസഭ യോഗത്തില്‍ കമ്മീഷന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചേക്കും.

Related Articles

Latest Articles