samantha-drops-akkineni-from-twitter-and-insta-handle
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് സാമന്തയും ഭർത്താവ് നാഗചൈതന്യയും. ഇപ്പോഴിതാ ആരാധകർ ഏറെയുള്ള ഈ താരജോഡികൾ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സോഷ്യല്‍ മീഡിയയില്‍ സാമന്തയുടെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടിലെ പേരാണ് ഇത്തരത്തിൽ സംശയം ഉയരാനുള്ള കാരണം. തന്റെ പേരില്‍ നിന്ന് അക്കിനേനി എന്ന പേരു വെട്ടിരിക്കുകയാണ് താരം.
ഇതേത്തുടർന്ന് വിവാഹം കഴിഞ്ഞ് നാല് വർഷമാകുമ്പോൾ ഇവരുടെ ദാമ്പത്യ ബന്ധത്തിന് വിള്ളൽ വീണുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമാന്തയും നാഗചൈതന്യയും വിവാഹമോചിതരാകുകയാണോ എന്ന ചർച്ചയിലാണ് ആരാധകർ. 2017-ല്‍ നാഗചൈതന്യയെ വിവാഹം കഴിച്ചതോടെയാണ് സാമന്ത അക്കിനേനി കുടുംബത്തിന്റെ ഭാഗമായത്. തുടർന്ന് തന്റെ സോഷ്യല്‍ മീഡിയയിലെ പേര് സാമന്ത അക്കിനേനി എന്നാക്കി മാറ്റിയിരുന്നു. എന്നാൽ ഇപ്പോള്‍ താരത്തിന്റെ ഇൻസ്റ്റഗ്രാമിലെ യൂസർ നെയിം എസ് എന്നു മാത്രമാണ് കാണിക്കുന്നത്.
കൂടാതെ വിവാഹ ശേഷം ഭർത്താവിനോടൊപ്പമുള്ള നിരവധി ഫോട്ടോകൾ സമാന്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി സാമന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നാഗചൈതന്യയുടെ ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറില്ല. ഇതോടെ തമ്മിൽ അകന്നുവെന്നതിന്റെ സൂചനയല്ലേ ഇതെന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്. അതേസമയം ഇൻസ്റ്റഗ്രാം ഐഡിയിൽ സാമന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിച്ചിരിക്കുകയാണ്. ഫേയ്‌സ്ബുക്കില്‍ താരത്തിന്റെ പേര് സാമന്ത അക്കിനേനി എന്നു തന്നെയാണ് കാണിക്കുന്നത്. വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…