Friday, October 2, 2026

4 വർഷത്തെ ദാമ്പത്യ ജീവിതം: സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു?

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് സാമന്തയും ഭർത്താവ് നാഗചൈതന്യയും. ഇപ്പോഴിതാ ആരാധകർ ഏറെയുള്ള ഈ താരജോഡികൾ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സോഷ്യല്‍ മീഡിയയില്‍ സാമന്തയുടെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടിലെ പേരാണ് ഇത്തരത്തിൽ സംശയം ഉയരാനുള്ള കാരണം. തന്റെ പേരില്‍ നിന്ന് അക്കിനേനി എന്ന പേരു വെട്ടിരിക്കുകയാണ് താരം.

ഇതേത്തുടർന്ന് വിവാഹം കഴിഞ്ഞ് നാല് വർഷമാകുമ്പോൾ ഇവരുടെ ദാമ്പത്യ ബന്ധത്തിന് വിള്ളൽ വീണുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമാന്തയും നാഗചൈതന്യയും വിവാഹമോചിതരാകുകയാണോ എന്ന ചർച്ചയിലാണ് ആരാധകർ. 2017-ല്‍ നാഗചൈതന്യയെ വിവാഹം കഴിച്ചതോടെയാണ് സാമന്ത അക്കിനേനി കുടുംബത്തിന്റെ ഭാഗമായത്. തുടർന്ന് തന്റെ സോഷ്യല്‍ മീഡിയയിലെ പേര് സാമന്ത അക്കിനേനി എന്നാക്കി മാറ്റിയിരുന്നു. എന്നാൽ ഇപ്പോള്‍ താരത്തിന്റെ ഇൻസ്റ്റഗ്രാമിലെ യൂസർ നെയിം എസ് എന്നു മാത്രമാണ് കാണിക്കുന്നത്.

കൂടാതെ വിവാഹ ശേഷം ഭർത്താവിനോടൊപ്പമുള്ള നിരവധി ഫോട്ടോകൾ സമാന്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി സാമന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നാഗചൈതന്യയുടെ ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറില്ല. ഇതോടെ തമ്മിൽ അകന്നുവെന്നതിന്റെ സൂചനയല്ലേ ഇതെന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്. അതേസമയം ഇൻസ്റ്റഗ്രാം ഐഡിയിൽ സാമന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിച്ചിരിക്കുകയാണ്. ഫേയ്‌സ്ബുക്കില്‍ താരത്തിന്റെ പേര് സാമന്ത അക്കിനേനി എന്നു തന്നെയാണ് കാണിക്കുന്നത്. വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles