Categories: General

ഭാരതത്തിന്റെ വാനമ്പാടിക്ക് കടല്‍ത്തീരത്ത്‌ ശ്രദ്ധാഞ്ജലി; ഗായിക ലതാ മങ്കേഷ്‌കറുടെ രൂപം മണ്ണിൽ തീർത്ത് കലാകാരൻ

അന്തരിച്ച ഭാരതത്തിന്റെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർക്ക് കടൽതീരത്ത് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്. ഒഡീഷയിലെ പുരി ബീച്ചിൽ പ്രിയ ഗായികയുടെ രൂപം മണലിൽ തീർത്താണ് ആദരവ് അർപ്പിച്ചിരിക്കുന്നത്.

മാത്രമല്ല മേരി ആവാസ് ഹി പെഹ്ചാൻ ഹെ എന്ന ലതാ മങ്കേഷ്‌കർ ആലപിച്ച ക്ലാസിക് ഗാനത്തിന്റെ ആദ്യ വരി കുറിച്ച് ഇന്ത്യയുടെ വാനമ്പാടിക്ക് ശ്രദ്ധാഞ്ജലി എന്ന് കുറിച്ചാണ് സുദർശന ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം രാവിലെയാണ് ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. കഴിഞ്ഞ ദിവസം ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരം ഇന്നലെ വൈകുന്നേരം നടന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്നും മൃതദേഹം ദക്ഷിണ മുംബൈയിലെ പെദ്ദാർ റോഡിലുള്ള വസതിയിലെത്തിച്ച് അവിടുത്തെ പൊതു ദർശനത്തിന് ശേഷം ശിവാജി പാർക്കിൽ എത്തിച്ചതിനു ശേഷമാണ് ശിവാജി പാർക്കിലെ പൊതുദർശനത്തിൽ പ്രധാനമന്ത്രി എത്തി ആദരാഞ്ജലി അർപ്പിച്ചത്. തുടർന്ന് ലത മങ്കേഷ്‌കറുടെ കുടുംബവുമായി പ്രധാനമന്ത്രി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്‌തിരുന്നു.

അതേസമയം ലതാ മങ്കേഷ്‌കറോടുള്ള ആദര സൂചകമായി രാജ്യം രണ്ട് ദിവസത്തെ ദുഃഖാചരണം നടത്തും. രണ്ട് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, ഔദ്യോഗിക വിനോദ പരിപാടികൾ ഒന്നും ഉണ്ടാകില്ല. ഇതിഹാസ ഗായികയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കലാ, സാസംകാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.

1963 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ അന്നത്തെ രാഷ്ട്രപതി രാധാകൃഷ്ണനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും സാന്നിധ്യത്തിൽ ദില്ലി നാഷണൽ സ്റ്റേഡിയത്തിൽ ലതാ മങ്കേഷ്‌കർ ആലപിച്ച ‘മേരേ വതൻ കി ലോഗോ’ എന്ന ദേശഭക്തി ഗാനം ജനഹൃദയങ്ങളിൽ ഇന്നും ദേശഭക്തി നിറക്കുന്നു. ഗാനം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായ ബീറ്റിങ് റിട്രീറ്റിൽ ഈ വർഷം ഉൾപ്പെടുത്തിയിരുന്നു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ ലതാ മങ്കേഷ്‌കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. 1942 ൽ തന്റെ 13-ാം വയസിലാണ് മങ്കേഷ്‌കർ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്. ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. ലത മങ്കേഷ്‌കർ മലയാളത്തിൽ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. നെല്ല് എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺകദളി ചെങ്കദളി പൂ വേണോ…’ എന്ന ഗാനം.

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയ്ക്ക് അർഹയായിരുന്നു ലതാ മങ്കേഷ്‌കർ.എം.എസ്. സുബ്ബലക്ഷ്മിയ്ക്ക് ശേഷം ഭാരതരത്‌നം ലഭിക്കുന്ന സംഗീതജ്ഞയാണ് ലത. പദ്മഭൂഷണ്‍, ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രാന്‍സിന്റെ ലീജിയന്‍ ഓഫ് ഓണര്‍, ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ലതാ മങ്കേഷ്കർ മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, 15 ബംഗാൾ ഫിലിം ജേർണലിസ്റ്റ്സ് അസോസിയേഷൻ അവാർഡുകൾ, നാല് ഫിലിംഫെയർ മികച്ച വനിതാ പിന്നണി അവാർഡുകൾ, രണ്ട് ഫിലിംഫെയർ സ്പെഷ്യൽ അവാർഡുകൾ, ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നിരവധി അംഗീകാരങ്ങളും ലതയെ തേടിയെത്തിയിട്ടുണ്ട്.

admin

Recent Posts

ഉണ്ണിമുകുന്ദന്‍ ഫാന്‍സ് ഇന്ത്യ| ന്യൂനപക്ഷ പ്രിവിലേജില്‍ മലയാള സിനിമയില്‍ എന്തും പറയാമോ ?

ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള് ഇത്ര തരം…

5 hours ago

സൂര്യാഘാതമേറ്റെന്ന് സംശയം !ഷാരുഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും…

6 hours ago

പ-ല-സ്തീ-ന് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം| എതിര്‍പ്പുമായി ഇസ്രയേല്‍

യൂറോപ്യന്‍ യൂണിയനില്‍ പ-ല-സ്തീ-നെ ആദ്യമായി അംഗീകരിക്കുന്ന രാഷ്ട്രം സ്വീഡനാണ് . മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്,…

6 hours ago

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി ! ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ. ഡോ. രാജൻ ഖോബ്രഗഡെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം…

7 hours ago

വരുന്നത് അതിതീവ്ര മഴ !അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് !!!

തിരുവനന്തപുരം : അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

7 hours ago

ഇനി ചെറായിയിലെ ക്ഷേത്രത്തിൽ ഉടുപ്പ് ധരിച്ച് കയറാം

സാംസ്കാരികമായി വളരെ വളക്കൂറുള്ള മണ്ണാണ് എറണാകുളം ജില്ലയിലെ ചെറായി എന്ന തീരദേശ ഗ്രാമത്തിലേത്. 1911 ലാണ് ശ്രീനാരായണഗുരു ഈ ക്ഷേത്രത്തിൻറെ…

7 hours ago