mohanlal-movie-aaraattu-scene-goes-viral-in-social-media
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്‌ത ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ ഫെബ്രുവരിയില്‍ ബിഗ്‌സ്‌ക്രീനിൽ. പ്രഖ്യാപനം മുതലേ സിനിമാ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആറാട്ട്. ഫെബ്രുവരി 18നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മോഹൻലാൽ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ചിത്രം ഒരു ആക്ഷൻ എന്റർടെയ്നറാണ്.
രണ്ടു വർഷത്തിന് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അതിനാൽ ആരാധകരുടെ പ്രതീക്ഷയും ഏറെയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു, വൻ സ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ഇതിനോടകം നാൽപത് ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്.
നേരത്തെ കഴിഞ്ഞ വർഷം ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു.
തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ആവേശത്തോടെ കാണാന്‍ കഴിയുന്ന എന്റര്‍ടെയ്നര്‍ ചിത്രമായിരിക്കും ആറാട്ടെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഉറപ്പുതരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം റിലീസ് ചെയ്ത ബിഗ് ബ്രദറിനു ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.
വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയ്‌കൃഷ്ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥ എഴുതുന്നു എന്ന പ്രേത്യകതയുമുണ്ട്. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ആറാട്ട്. 2255 എന്ന നമ്പറിലുള്ള കറുത്ത വിന്റേജ് ബെന്‍സ് കാറായിരിക്കും ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ വാഹനം. ”മൈ ഫോണ്‍ നമ്ബര്‍ ഈസ് 2255” എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓര്‍മിപ്പിക്കും വിധം കാറിനും 2255 എന്ന നമ്ബറാണു നല്‍കിയിരിക്കുന്നത്. വരിക്കാശ്ശേരി മനയാണ് പ്രധാന ലൊക്കേഷന്‍.
ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…