sandeep
മലയാളികളുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന നടിയാണ് ഖുശ്‌ബു. രാഷ്ട്രീയത്തിലും സജീവമായി നിൽക്കുന്ന താരത്തിന്റെ മേക്ക് ഓവര്‍ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിക്കൊപ്പം ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി.
സ്വകാര്യ ചാനലിലെ പരിപാടിയിലാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തിയത്. ജനനായകനും ഖുഷ്ബുജിക്കും ഒപ്പം എന്ന ക്യാപ്ഷനോടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരാണ് ചിത്രം പങ്കുവച്ചത്. ടിനി ടോം, പിഷാരടി, നാദിര്‍ഷ എന്നിവരും ഒപ്പമുണ്ട്. നിരവധി ആരാധകര്‍ ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്. മഞ്ഞ സാരിയണിഞ്ഞാണ് ഖുശ്ബു എത്തിയത്. സുരേഷ് ഗോപിക്കൊപ്പം അനുഭൂതി, യാദവം തുടങ്ങിയ ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്.
അതേസമയം, ‘മേ ഹും മൂസ’യാണ് ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രം. പൂനം ബജ്വയെ നായികയാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. സെപ്തംബര്‍ 30ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…