SANDEEPVACHASPATHI
ആലപ്പുഴ: ആലപ്പുഴ ജില്ലയെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് പോപുലർ ഫ്രണ്ട് നടത്തികൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ആര്‍.സന്ദീപ് വാചസ്പതി. ഇതിന്റെ ഭാഗമായാണ് ആയുധം കൈവശം വെച്ചുവെന്നാരോപിച്ച് മണ്ണഞ്ചേരിയില്‍ രണ്ടു ചെറുപ്പക്കാരെ തടഞ്ഞുവെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച് പൊലീസിലേല്‍പ്പിച്ച നടപടി.
അര്‍ദ്ധരാത്രിയില്‍ പൊലീസിനെ വിവരം അറിയിച്ചതും ആയുധം കണ്ടെത്തി പൊലീസിന് നല്‍കിയതും അത് മാധ്യമങ്ങളിലെത്തിച്ചതും എല്ലാം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവർത്തകരായിരുന്നു. പിടിയിലായവരില്‍ നിന്നോ അവരുടെ വീടുകളില്‍ നിന്നോ ആയുധം കണ്ടെത്തിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചൂണ്ടിക്കാണിച്ച ചതുപ്പില്‍ നിന്നാണ് പൊലീസ് ആയുധം കണ്ടെത്തിയത്. ഇതാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്ന് ആയുധം പിടിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്നത്.
ഒടുവില്‍ ഈ കള്ളക്കഥയുടെ അടിസ്ഥാനത്തില്‍ നിരപരാധികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. ഇത് ഞെട്ടിക്കുന്നതാണ്. മതതീവ്രവാദികള്‍ ഒരുക്കുന്ന തിരക്കഥയ്ക്കനുസരിച്ച് വേഷം കെട്ടുന്നവരായി പൊലീസ് മാറരുത്. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങളും ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടുകയും നാടിന്റെ സമാധാന അന്തരീക്ഷം നഷ്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…
ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…
ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…
ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…
യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ നമ്മുടെ മനസ്സിൽ തന്നെയാണ് ഉള്ളത്. വേദത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മന്ത്രമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ്…
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…