കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുക്കളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാം ഐ.പി.എസിനുമെതിരെ പരിഹാസ കുറിപ്പുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് . ‘രാജ്യത്തിന്റെ പൊതു സ്വത്തല്ലേ, പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടവയല്ലേ? ഈ ഫോട്ടോയില്‍ കാണുന്ന രണ്ട് പൊലീസുകാര്‍ക്കും, പിന്നെ കെ.പി.സി.സി അദ്ധ്യക്ഷന്‍ സുധാകരനുമൊക്കെ ഈ സംശയം എന്തു കൊണ്ട് തോന്നിയില്ല. ഒന്നുകില്‍ ഇവന്‍മാരൊക്കെ മണ്ടന്‍മാരാണ്. അല്ലെങ്കില്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തട്ടിപ്പുകാരൻ മോൻസൺ അവകാശപ്പെട്ടത് പോലെ ടിപ്പുവിൻ്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുമോ ? അതെല്ലാം രാജ്യത്തിൻ്റെ പൊതു സ്വത്തല്ലേ ? പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടവയല്ലേ ?
ഈ ഫോട്ടോയിൽ കാണുന്ന രണ്ട് പോലീസുകാർക്കും , പിന്നെ കെപിസിസി അദ്ധ്യക്ഷൻ സുധാകരനുമൊക്കെ ഈ സംശയം എന്തു കൊണ്ട് തോന്നിയില്ല ? ഫോട്ടോയിൽ പുറകിൽ കാണുന്നത് ആനക്കൊമ്പാണെങ്കിൽ ഈ രണ്ട് പോലീസ് ഓഫീസേഴ്സും അതിൻ്റെ നിയമ സാധുത പരിശോധിക്കേണ്ടിയിരുന്നില്ലേ ?
ലക്ഷക്കണക്കിന് കോടി റിസർവ് ബാങ്ക് തടഞ്ഞു വച്ചു എന്ന കളളക്കഥയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ ഇവർക്ക് എങ്ങനെ സാധിച്ചു ?
ഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ് . അല്ലെങ്കിൽ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും.
പിടിക്കപ്പെടാൻ വൈകിയിരുന്നെങ്കിൽ കൊച്ചി മെട്രോയുടെ ഒരു ബോഗിയും മോൻസൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയേനെ . രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ ബോംബാക്രമണത്തിൽ തകർന്ന ലണ്ടൻ ട്രാം കൊച്ചിയിൽ എന്ന് ചാനൽ വാർത്തയും വരും.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…