Tuesday, May 7, 2024
spot_img

‘തട്ടിപ്പുകാരൻ മോൻസൺ അവകാശപ്പെട്ടത് പോലെ ടിപ്പുവിൻ്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുമോ ? ഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ്. അല്ലെങ്കിൽ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും’; വൈറൽ പോസ്റ്റുമായി സന്ദീപ് വാര്യർ

കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുക്കളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാം ഐ.പി.എസിനുമെതിരെ പരിഹാസ കുറിപ്പുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് . ‘രാജ്യത്തിന്റെ പൊതു സ്വത്തല്ലേ, പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടവയല്ലേ? ഈ ഫോട്ടോയില്‍ കാണുന്ന രണ്ട് പൊലീസുകാര്‍ക്കും, പിന്നെ കെ.പി.സി.സി അദ്ധ്യക്ഷന്‍ സുധാകരനുമൊക്കെ ഈ സംശയം എന്തു കൊണ്ട് തോന്നിയില്ല. ഒന്നുകില്‍ ഇവന്‍മാരൊക്കെ മണ്ടന്‍മാരാണ്. അല്ലെങ്കില്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തട്ടിപ്പുകാരൻ മോൻസൺ അവകാശപ്പെട്ടത് പോലെ ടിപ്പുവിൻ്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുമോ ? അതെല്ലാം രാജ്യത്തിൻ്റെ പൊതു സ്വത്തല്ലേ ? പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടവയല്ലേ ?

ഈ ഫോട്ടോയിൽ കാണുന്ന രണ്ട് പോലീസുകാർക്കും , പിന്നെ കെപിസിസി അദ്ധ്യക്ഷൻ സുധാകരനുമൊക്കെ ഈ സംശയം എന്തു കൊണ്ട് തോന്നിയില്ല ? ഫോട്ടോയിൽ പുറകിൽ കാണുന്നത് ആനക്കൊമ്പാണെങ്കിൽ ഈ രണ്ട് പോലീസ് ഓഫീസേഴ്സും അതിൻ്റെ നിയമ സാധുത പരിശോധിക്കേണ്ടിയിരുന്നില്ലേ ?

ലക്ഷക്കണക്കിന് കോടി റിസർവ് ബാങ്ക് തടഞ്ഞു വച്ചു എന്ന കളളക്കഥയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ ഇവർക്ക് എങ്ങനെ സാധിച്ചു ?
ഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ് . അല്ലെങ്കിൽ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും.
പിടിക്കപ്പെടാൻ വൈകിയിരുന്നെങ്കിൽ കൊച്ചി മെട്രോയുടെ ഒരു ബോഗിയും മോൻസൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയേനെ . രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ ബോംബാക്രമണത്തിൽ തകർന്ന ലണ്ടൻ ട്രാം കൊച്ചിയിൽ എന്ന് ചാനൽ വാർത്തയും വരും.

youtube abonnenten kaufen

Related Articles

Latest Articles